1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Idukki local news

കട്ടപ്പന നരിയംപാറ പീഡനക്കേസ്: അവര്‍ പ്രണയത്തിലായിരുന്നു, മനു ആത്മഹത്യചെയ്തതല്ല, ജയില്‍ ജീവനക്കാര്‍ കെട്ടിത്തൂക്കിയതാണെന്ന് കുടുംബം

Idukki
കട്ടപ്പന നരിയംപാറ പീഡനക്കേസിലെ പ്രതി മനു ആത്മഹത്യചെയ്തതല്ലെന്നും ജയില്‍ ജീവനക്കാര്‍ കെട്ടിത്തൂക്കിയതാണെന്ന് കുടുംബം ആരോപിച്ചു. മനുവും പെണ്‍കുട്ടിയും പ്രണയത്തിലായിരുന്നു. പ്രായപൂര്‍ത്തി ആകാത്തതിനാല്‍ ഇവരുടെ വിവാഹം രണ്ടുവീട്ടുകാരുടെയും സമ്മതത്തോടെ പിന്നീട് നടത്താന്‍ തീരുമാനിച്ചിരുന്നതാണെന്ന് മനുവിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
 
പെണ്‍കുട്ടിയുടെ ബന്ധുവായ പൊലീസ് ഉദ്യോഗസ്ഥന്റെ നിര്‍ബന്ധപ്രകാരമാണ് മനുവിനെതിരെ കേസ് എടുത്തത്. കുളിക്കുന്ന തോറത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മനുവിന്റെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടാകുന്നതെങ്ങനെയെന്ന് പിതാവ് ചോദിക്കുന്നു. മനുവിന്റെ കേസിനെ തുടര്‍ന്ന് പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയും പിന്നീട് ആശുപത്രിയില്‍ മരണപ്പെടുകയും ചെയ്തു.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
ബെംഗളൂര്‍ മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാര്‍ഡ് ബിനീഷിന്റെ വീട്ടില്‍ നിന്ന് ലഭിച്ചതായി ഇഡി കോടതിയില്‍