അനുബന്ധ വാര്‍ത്തകള്‍
- ആശങ്കയുണർത്തുന്ന സാഹചര്യം: സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കണമെന്ന് ഐഎംഎ
- ഇന്ത്യയുടെ കൊവിഡ് വാക്സിൻ അടുത്തവർഷം ആദ്യം: കേന്ദ്ര ആരോഗ്യ മന്ത്രാലയം
- ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
- ജീവനക്കാര്‍ക്ക് കോവിഡ്: നെടുമങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു
- കൊവിഡ്19: നാളെ സർവകക്ഷിയോഗം, ലോക്ക്ഡൗൺ ഏർപ്പെടുത്തിയാൽ സഹകരിക്കുമെന്ന് ചെന്നിത്തല
കൊവിഡ്: തടവുകാര്‍ക്ക് അനുവദിച്ച പരോള്‍ ഒക്ടോബര്‍ രണ്ടിന് അവസാനിക്കും
തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ ജയില്‍ തടവുകാര്‍ക്ക് അനുവദിച്ചിരുന്ന പരോള്‍ ഒക്ടോബര്‍ രണ്ടോടെ അവസാനിക്കും. ഒക്ടോബര്‍ മൂന്നോടെ ഇവര്‍ അതാതു ജയിലുകളില്‍ തിരിച്ചെത്തണം. കോവിഡ് കാലയളവിലെ തുടക്കത്തില്‍ സംസ്ഥാനത്തൊട്ടാകെ 1400 ഓളം തടവുകാര്‍ക്കാണ് പരോള്‍ അനുവദിച്ചിരുന്നത്.
ഇവരെ പാര്‍പ്പിക്കാന്‍ സബ് ജയിലുകള്‍ ഉള്‍പ്പെടെയുള്ളവ നിരീക്ഷണ കേന്ദ്രങ്ങള്‍ ആക്കാന്‍ ജയില്‍ അധികാരികള്‍ നടപടി ആരംഭിച്ചു. നിലവിലെ പരോള്‍ ലഭിച്ച 1400 ഓളം തടവുകാരില്‍ 550 പേര് വിചാരണ തടവുകാരും 850 പേര് ശിക്ഷാ തടവുകാരുമാണ്
അതെ സമയം റിമാന്‍ഡ് തടവുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ പുറത്ത് നിന്ന് വരുന്ന സെന്‍ട്രല്‍ ജയില്‍ ഉള്‍പ്പെടെയുള്ള ജയിലുകളില്‍ കോവ്ഡ് വ്യാപനം വീണ്ടും ആശങ്കയ്ക്ക് ഇട നല്‍കുമെന്നാണ് പൊതുവെയുള്ള വിമര്‍ശനം.