അനുബന്ധ വാര്‍ത്തകള്‍
- ആദ്യ കളികളിൽ അത് മനസിലാക്കാൻ സാധിച്ചില്ല, രുതുരാജിന്റെ കാര്യത്തിൽ തെറ്റുപറ്റിയെന്ന് ധോണി !
- ആരോഗ്യ, ഔഷധ മേഖലയിലെ സഹകരണത്തിന് ഇന്ത്യയും കമ്പോഡിയയും തമ്മിലുള്ള ധാരണാപത്രത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
- സ്വർണാഭരണങ്ങളിൽ പ്രേതബാധയെന്ന് പറഞ്ഞുവിശ്വസിപ്പിച്ചു, ഒഴിപ്പിയ്കാൻ പൂജ, 100 പവനും എട്ട് ലക്ഷവുമായി സ്ത്രീ കടന്നു
- മലിനജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം: യുവതിയെ അയല്‍വാസി കുത്തിക്കൊന്നു
- യുട്യൂബ് പ്രേക്ഷകരെ കാണിയ്ക്കാൻ 2.4 കോടിയുടെ മെഴ്സിഡസ് കാർ കത്തിച്ച് വ്ലോഗർ, വീഡിയോ !
സദാസമയവും പുസ്തകവായന; സ്വപ്ന സുരേഷ് ജയില്‍ ഉദ്യോഗസ്ഥരുടെ മര്യാദക്കാരി
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ജയിലില്‍ സദാസമയവും പുസ്തകവായനയെന്ന് വിവരം. അട്ടക്കുളങ്ങര ജയിലിലാണ് സ്വപ്ന സുരേഷ് ഇപ്പോള്‍ ഉള്ളത്. ഇംഗ്ലീഷ് സാഹിത്യമാണ് സ്വപ്നയ്ക്ക് പ്രിയമെന്നാണ് ജയിലില്‍ നിന്ന് കിട്ടുന്ന വിവരം.
ജയില്‍ ഉദ്യോഗസ്ഥരുടെ മര്യാദക്കാരിയാണ് സ്വപ്ന ഇപ്പോള്‍. സഹതടവുകാരോടൊന്നും സ്വപ്ന മിണ്ടാറില്ലെന്നും പറയുന്നു. ആഴ്ചയില്‍ ഒരിക്കല്‍ ഉദ്യോഗസ്ഥരുടെ സാനിധ്യത്തില്‍ സ്വപ്നയ്ക്ക് അഭിഭാഷകനെ കാണാനുള്ള സൗകര്യമുണ്ട്. അന്തേവാസികള്‍ക്ക് കുറച്ച് സമയം ടിവി കാണാനുള്ള അനുമതിയുണ്ടെങ്കിലും സ്വപ്ന ആ ഭാഗത്തേക്ക് പോകാറില്ല. എന്നാല്‍ രാവിലെ വരുന്ന പത്രങ്ങളും ആനുകാലികങ്ങളും വായിക്കും. ആദ്യം കുറച്ച് മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെങ്കിലും ഇപ്പോള്‍ സ്വപ്ന ജയിലുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു.