അനുബന്ധ വാര്‍ത്തകള്‍
- മന്ത്രി വീണ ജോർജിനെ ആക്രമിച്ച് കെ.എസ്.യു സംഘം; ശക്തമായി തിരിച്ചടിക്കാൻ സിപിഎം
- ആരെയും അറിയിക്കാതെ വൃദ്ധയുടെ മൃതദേഹം അടുക്കളയില്‍ കുഴിച്ചിട്ടു, മകന് കസ്റ്റഡിയില്‍
- ഇന്ത്യയില്‍ നിന്നുള്ള സോളാര്‍ വൈദ്യുതി ഇറക്കുമതിക്ക് 126% തീരുവ ഏര്‍പ്പെടുത്തി യുഎസ്
- സ്വകാര്യ ആശുപത്രികള്‍ രോഗിയെ എത്തിച്ചു കൊടുക്കുന്ന ആംബുലന്‍സ് ഡ്രൈവര്‍ക്ക് കമ്മീഷന് നല്‍കുന്നുവെന്ന് ആരോഗ്യമന്ത്രി; നിയന്ത്രിക്കേണ്ടത് ആരെന്ന് പ്രതിപക്ഷ നേതാവ്
- നിലമ്പൂരല്ല, ഇത്തവണ പൊന്നാനിയിൽ, സ്ഥാനാർഥിയായി സ്വരാജ് പരിഗണനയിൽ
'നമ്മുടെ കേരളം' ഇനി വിരൽത്തുമ്പിൽ; മൊബൈൽ ആപ്പും വെബ് പോർട്ടലും നിലവിൽ വന്നു
Nammude Keralam
ഇ-ഗവർണൻസ് ഒരു കുടക്കീഴിൽ ആക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ സേവനങ്ങൾ ജനങ്ങളിലേക്ക് അതിവേഗം എത്തിക്കാൻ 'നമ്മുടെ കേരളം' മൊബൈൽ ആപ്പും വെബ് പോർട്ടലും നിലവിൽവന്നു. സംസ്ഥാന സർക്കാരിന്റെ സേവനങ്ങളുമായി ബന്ധപ്പെട്ട് ദിനംപ്രതി ആയിരക്കണക്കിന് അന്വേഷണങ്ങളാണ് വരുന്നത്. അത്തരം അന്വേഷണങ്ങൾക്ക് മറുപടി പറയാനും നടപടി സ്വീകരിക്കാനും മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ സെക്രട്ടറിയേറ്റിൽ പ്രവർത്തിക്കുന്നുണ്ട്. അതിനുപുറമേ മുഖ്യമന്ത്രിയോട് നേരിട്ട് ഫോണിൽ വിളിച്ച് പരാതികൾ പറയാൻ 'സിഎം വിത്ത് മി' എന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് 'നമ്മുടെ കേരളം' ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.
ഐടി മിഷന്റെ ഭാഗമായാണ് പുതിയ ആപ്പും വെബ് പോർട്ടലും എത്തിയിരിക്കുന്നത്. 'Nammude Keralam' എന്നാണ് പ്ലേ സ്റ്റോറിൽ ആപ്പിന്റെ പേര്. സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ഈ ആപ്പ് വഴി അറിയാം.