1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. M Swaraj may contest from ponnani

നിലമ്പൂരല്ല, ഇത്തവണ പൊന്നാനിയിൽ, സ്ഥാനാർഥിയായി സ്വരാജ് പരിഗണനയിൽ

M Swaraj, Kerala Elections, Ponnani, LDF
സംസ്ഥാന നിയമസഭാ തിരെഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് സ്വാധീനമുള്ള പൊന്നാനി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജിനെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളെ കളത്തിലിറക്കാനാണ് സിപിഎം തീരുമാനം. ഉറച്ച സീറ്റെന്ന നിലയിലാണ് സ്വരാജിനെ മണ്ഡലത്തില്‍ പരിഗണിക്കുന്നത്.
 
തദ്ദേശ തിരെഞ്ഞെടുപ്പില്‍ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് നേട്ടമുണ്ടാക്കിയപ്പോഴും പൊന്നാനി നിയോജകമണ്ഡലത്തില്‍ 1274 വോട്ടുകളുടെ മൈല്‍ക്കൈ മാത്രമെ ഉണ്ടായിരുന്നുള്ളു. മണ്ഡലത്തിലെ പൊന്നാനി മുനിസിപ്പാലിറ്റിയും വെളിയങ്കോട് പഞ്ചായത്തും എല്‍ഡിഎഫിന്റെ ഭരണത്തിലാണ്. 2001ല്‍ എം പി ഗംഗാധരന്‍ വിജയിച്ചതിന് ശേഷം പൊന്നാനിയില്‍ നേട്ടമുണ്ടാക്കാന്‍ യുഡിഎഫിനായിട്ടില്ല. സ്വരാജോ മറ്റ് മുതിര്‍ന്ന നേതാക്കളോ പൊന്നാനിയില്‍ എത്തുന്നില്ലെങ്കില്‍ നിലവിലെ എംഎല്‍എ എ പി നന്ദകുമാര്‍ തന്നെ മത്സരിക്കാനും സാധ്യതയുണ്ട്.
 
അടുത്ത ലേഖനം
വെല്‍ക്കം മോദി: ഇസ്രായേലിന്റെ ജറുസലേം പോസ്റ്റിന്റെ മുന്‍ പേജില്‍ നിറഞ്ഞ് ഇന്ത്യന്‍ പ്രധാനമന്ത്രി