1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Opposition leader asks who should regulate it

സ്വകാര്യ ആശുപത്രികള്‍ രോഗിയെ എത്തിച്ചു കൊടുക്കുന്ന ആംബുലന്‍സ് ഡ്രൈവര്‍ക്ക് കമ്മീഷന്‍ നല്‍കുന്നുവെന്ന് ആരോഗ്യമന്ത്രി; നിയന്ത്രിക്കേണ്ടത് ആരെന്ന് പ്രതിപക്ഷ നേതാവ്

Veena George,	Palakkad News,Kerala News,Health Minister,ആരോഗ്യമന്ത്രി, വീണാജോർജ്, കേരളാവാർത്ത
സ്വകാര്യ ആശുപത്രികള്‍ രോഗിയെ എത്തിച്ചു കൊടുക്കുന്ന ആംബുലന്‍സ് ഡ്രൈവര്‍ക്ക് കമ്മീഷന്‍ നല്‍കുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ പ്രസ്താവനയില്‍ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ്. നിയന്ത്രിക്കേണ്ടത് ആരെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചോദിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രി ഒരാള്‍ക്ക് 10000 രൂപ എന്ന കണക്കില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്ക് കമ്മീഷന്‍ നല്‍കുന്നുവെന്നാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ വെളിപ്പെടുത്തിയത്.
 
കോഴഞ്ചേരിയില്‍ നടന്ന പരിപാടിയിലാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍. ഡോക്ടര്‍മാര്‍ തന്നോട് പറഞ്ഞതാണ് കാര്യമെന്നും മന്ത്രി പറഞ്ഞു. അതേസമയം ആംബുലന്‍സ് ഡ്രൈവര്‍ക്ക് തിരുവനന്തപുരത്തെ ആശുപത്രികള്‍ 5000 രൂപ വരെ നല്‍കുന്നുണ്ട്. രോഗികളെ എത്തിച്ചാല്‍ ആംബുലന്‍സ് ഡ്രൈവര്‍ക്ക് 50,000 രൂപ ലഭിക്കും. ആശുപത്രികള്‍ ഈതുക ഈടാക്കുന്നത് രോഗികളില്‍ നിന്നാണ്. കേരളത്തിന്റെ ആരോഗ്യമേഖലയിലേക്ക് സ്വകാര്യ ആശുപത്രികളില്‍ നിക്ഷേപം നടത്തിയത് ആഗോള മരുന്ന് കമ്പനികള്‍ ആണെന്നും മന്ത്രി പറഞ്ഞു.
 
മന്ത്രിയുടെ പ്രസംഗം മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ മന്ത്രിക്കെതിരെ വിമര്‍ശനം ഉയരുകയാണ്. ഇക്കാര്യം അറിഞ്ഞിട്ടും എന്തുകൊണ്ട് നടപടി ആരോഗ്യ മന്ത്രി സ്വീകരിച്ചില്ലെന്നാണ് ചോദ്യം. പ്രതിപക്ഷമാണോ ആംബുലന്‍സ് ലോബിയെ നിയന്ത്രിക്കേണ്ടതെന്നും നടപടിയാണ് എടുക്കേണ്ടതെന്നും പ്രസംഗിക്കുകയല്ല വേണ്ടതെന്നും പ്രതിപക്ഷനേതാവ് വിമര്‍ശിച്ചു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഇന്ത്യയില്‍ നിന്നുള്ള സോളാര്‍ വൈദ്യുതി ഇറക്കുമതിക്ക് 126% തീരുവ ഏര്‍പ്പെടുത്തി യുഎസ്