1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Muslim league kerala assembly elections

പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, പേരാമ്പ്രയിൽ ഫാത്തിമ തെഹ്‌ലിയ, എം കു മുനീറിന് സീറ്റില്ല, മുസ്ലീം ലീഗ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

പാര്‍ട്ടിയുടെ കരുത്തനായ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഇത്തവണ മലപ്പുറം മണ്ഡലത്തില്‍ നിന്നും ജനവിധി തേടും.

Muslim league,Kerala Elections,Muslim league candidates, Election News
മലപ്പുറം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. യുവാക്കള്‍ക്കും വനിതകള്‍ക്കും പുതുമുഖങ്ങള്‍ക്കും വലിയ പ്രാധാന്യം നല്‍കികൊണ്ടുള്ളതാണ് ഇത്തവണത്തെ സ്ഥാനാര്‍ഥി പട്ടിക.
 
പാര്‍ട്ടിയുടെ കരുത്തനായ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഇത്തവണ മലപ്പുറം മണ്ഡലത്തില്‍ നിന്നും ജനവിധി തേടും. യുവനിരയില്‍ ശ്രദ്ധേയനായ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് താനൂരില്‍ നിന്നും, ടി.പി. അഷ്റഫലി കൊണ്ടോട്ടിയില്‍ നിന്നും മത്സരരംഗത്തിറങ്ങും. അതേസമയം, മുതിര്‍ന്ന നേതാവ് ഡോ. എം.കെ. മുനീര്‍ ഇത്തവണ മത്സരരംഗത്തുണ്ടാകില്ലെങ്കിലും യുഡിഎഫിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി നേതൃത്വം നല്‍കും. ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്നതിനെ തുടര്‍ന്നാണ് എം കെ മുനീറിനെ പരിഗണിക്കാതിരുന്നത്.
 
വനിതാ പ്രാതിനിധ്യം
 
ലീഗ് രാഷ്ട്രീയത്തില്‍ നിര്‍ണായകമായ മാറ്റം കുറിച്ചുകൊണ്ട് ഇത്തവണ വനിതാ സ്ഥാനാര്‍ത്ഥികള്‍ക്കും അര്‍ഹമായ പരിഗണന ലഭിച്ചിട്ടുണ്ട്. ഫാത്തിമ തഹ്ലിയ പേരാമ്പ്രയിലും, ജയന്തി രാജന്‍ കൂത്തുപറമ്പിലും സ്ഥാനാര്‍ത്ഥികളാകും. സുഹ്റ മമ്പാട് ഉള്‍പ്പെടെയുള്ള വനിതാ നേതാക്കളും പട്ടികയില്‍ സജീവ പരിഗണനയിലുണ്ട്.
 
ഇരുപതിലധികം സീറ്റുകള്‍ നേടി യുഡിഎഫിനെ ഭരണത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലീഗ് പടയൊരുക്കം നടത്തുന്നത്. കുന്ദമംഗലം, കോഴിക്കോട് സൗത്ത് തുടങ്ങിയ മണ്ഡലങ്ങളിലും പുതുമുഖങ്ങള്‍ക്ക് നറുക്കുവീണിട്ടുണ്ട്. ചടയമംഗലം, ചേലക്കര തുടങ്ങിയ ചുരുക്കം ചില മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചു.
 
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റം നിയമസഭയിലും ആവര്‍ത്തിക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് പാണക്കാട് തറവാട്ടില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കള്‍ പ്രതികരിച്ചത്.
 
മുസ്ലീം ലീഗ് സ്ഥാനാര്‍ഥികള്‍
 
മഞ്ചേശ്വരം - എ കെ എം അഷറഫ്
 
കാസര്‍കോട് - കല്ലട്ര മായിന്‍ ഹാജി
 
അഴക്കോട് - കരീം ചേലേരി
 
കൂത്തുപറമ്പ് - ജയന്തി രാജന്‍
 
കുറ്റ്യാടി - പാറയ്ക്കല്‍ അബ്ദുള്ള
 
പേരാമ്പ്ര - ഫാത്തിമ തഹലിയ
 
തിരുവമ്പാടി - കാസിം കൂടരഞ്ഞി
 
കൊടുവള്ളി - പി കെ ഫിറോസ്
 
കുന്നമംഗലം - റസാക്ക് മാസ്റ്റര്‍
 
കോഴിക്കോട് സൗത്ത് - അഡ്വ ഫൈസല്‍ ബാബു
 
വള്ളിക്കുന്ന് - ടി വി ഇബ്രാഹിം
 
കൊണ്ടോട്ടി - ടി പി അഷറഫ് അലി
 
മഞ്ചേരി - അഡ്വ റഹ്‌മത്തുള്ള
 
ഏറനാട് - പി കെ ബഷീര്‍
 
മലപ്പുറം - പി കെ കുഞ്ഞാലിക്കുട്ടി
 
മങ്കട - മഞ്ഞളാംകുഴി അലി
 
പെരിന്തല്‍മണ്ണ- നജീബ് കാന്തപുരം
 
വേങ്ങര - കെ എം ഷാജി
 
കോട്ടക്കല്‍ - ആബിദ് ഹുസൈന്‍ തങ്ങള്‍
 
തിരൂര്‍- കുറുക്കോളി മൊയ്തീന്‍
 
താനൂര്‍- പി കെ നവാസ്
 
തിരൂരങ്ങാടി - പി എം എ സമീര്‍
 
മണ്ണാര്‍കാട് - എന്‍ ഷംസുദ്ദീന്‍
 
ഗുരുവായൂര്‍ - സി എച്ച് റഷീദ്
 
കളമശ്ശേരി - അഡ്വ വി ഇ അബ്ദുള്‍ ഗഫൂര്‍
 
 
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
LPG Crisis : എൽപിജി ക്ഷാമം രൂക്ഷം: തിങ്കളാഴ്ച സംസ്ഥാനവ്യാപകമായി ഹോട്ടലുകൾ അടച്ച് സമരം