1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala assembly election date declared

കേരളം പോളിംഗ് ബൂത്തിലേക്ക്, ഏപ്രിൽ 9ന് വോട്ടെടുപ്പ്, മെയ് 4-ന് ഫലപ്രഖ്യാപനം

ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്.

Kerala assembly elections, Kerala Elections, Kerala News
പതിനാറാമത് കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 9ന് ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ മെയ് 4-ന് നടക്കും. തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.
 
ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. കേരളത്തിനൊപ്പം തമിഴ്നാട്, പുതുച്ചേരി, അസം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിച്ചിട്ടുണ്ട്.
 
തിരഞ്ഞെടുപ്പ് കലണ്ടര്‍:
 
വിജ്ഞാപനം പുറപ്പെടുവിക്കുന്നത്: മാര്‍ച്ച് 16
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി: മാര്‍ച്ച് 23
സൂക്ഷ്മപരിശോധന: മാര്‍ച്ച് 24
പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി: മാര്‍ച്ച് 26
വോട്ടെടുപ്പ്: ഏപ്രില്‍ 9
വോട്ടെണ്ണല്‍:മെയ് 4
 
തിരെഞ്ഞെടുപ്പിനായി സംസ്ഥാനത്തുടനീളം 30,471 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിക്കുന്നത്. 1.38 സ്ത്രീ വോട്ടര്‍മാരും 1.82 പുരുഷ വോട്ടര്‍മാരും പട്ടികയിലുണ്ട്. 4.24 ലക്ഷം കന്നി വോട്ടര്‍മാരാണ് ഇത്തവണയുള്ളത്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
CPM Candidate List: ധർമ്മടത്ത് പിണറായി, പേരാവൂരിൽ ശൈലജ; സുസജ്ജം സിപിഎം, സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു