Kerala Assembly Elections: മാരാരുടെ തട്ട് തൃക്കാക്കര, മൂന്ന് മണ്ഡലങ്ങളിൽ കൂടി സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ട്വൻ്റി 20
കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ട്വന്റി 20യിലെത്തിയ ബാബു ദിവാകരന്‍ കുന്നത്തുനാട്ടില്‍ നിന്ന് മത്സരിക്കും
നിയമസഭാ തിരെഞ്ഞെടുപ്പില്‍ 3 മണ്ഡലങ്ങളിലെ കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എന്‍ഡിഎ സഖ്യകക്ഷിയായ ട്വന്റി 20. തൃക്കാക്കരയില്‍ സംവിധായകനും ബിഗ് ബോസ് റിയാലിറ്റി ഷോ വിന്നറുമായ അഖില്‍ മാരാര്‍ സ്ഥാനാര്‍ഥിയാകും. തിരുവമ്പാടിയില്‍ സണ്ണി തോമസും തൃക്കരിപ്പൂരില്‍ രവി കുളങ്ങരയും മത്സരിക്കും. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ട്വന്റി 20യിലെത്തിയ ബാബു ദിവാകരന്‍ കുന്നത്തുനാട്ടില്‍ നിന്ന് മത്സരിക്കും.
ബിജെപിയും കഴിഞ്ഞ ദിവസം തങ്ങളുടെ ആദ്യ ഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 47 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ബിജെപി ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചത്. നേമത്ത് രാജീവ് ചന്ദ്രശേഖറും, വട്ടിയൂര്‍ക്കാവില്‍ ആര്‍ ശ്രീലേഖയും മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും മത്സരിക്കും. ബേപ്പൂര്‍- കെപി പ്രകാശ് ബാബു, കാട്ടാക്കട- പി കെ കൃഷ്ണദാസ്, കഴക്കൂട്ടം- വി മുരളീധരന്‍, തൃശൂര്‍- പത്മജ, തിരുവല്ല- അനൂപ് ആന്റണി, പാലക്കാട്- ശോഭ സുരേന്ദ്രന്‍, പൂഞ്ഞാര്‍- പിസി ജോര്‍ജ്, ഒറ്റപ്പാലം- മേജര്‍ രവി എന്നിവര്‍ മത്സരിക്കും. ബാക്കി മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ വരുന്ന ദിവസങ്ങളില്‍ പ്രഖ്യാപിക്കും.