1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Meta removes facebook posts criticizing VD Satheesan

മെറ്റാ പരിപാടിയുമായി കോൺഗ്രസും?, മുഖ്യമന്ത്രിക്കെതിരായ പോസ്റ്റുകളെല്ലാം മെറ്റ നീക്കുന്നു, പങ്കില്ലെന്ന് പോലീസ്

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ സംസാരിക്കുന്ന ഇടതുപക്ഷ ഫേസ്ബുക്ക് പേജുകളും വി ഡി സതീശനെതിരെയുള്ള പല പോസ്റ്റുകളുമാണ് മെറ്റയില്‍ നിന്നും അപ്രത്യക്ഷമായിരിക്കുന്നത്.

Meta, Facebook Page removed, V D Satheesan, Freedom of speech
അടുത്തിടെയാണ് രാജ്യത്ത് നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ വിദ്യാര്‍ഥികള്‍ കേന്ദ്ര വിദ്യഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് തെരുവിലിറങ്ങിയത്. 12 വര്‍ഷക്കാലത്തിനിടെ ആദ്യമായി സര്‍ക്കാരിന് സമരത്തെ ഖലിസ്ഥാനികളെന്നോ പാകിസ്ഥാനികളെന്നോ മുസ്ലീമുകളെന്നോ മുദ്ര കുത്താനാവാതെ വന്നതോടെ സമരം തുടക്കത്തിലെ തകര്‍ത്തെറിയാനായില്ല. വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് ലാത്തിചാര്‍ജ് ഉണ്ടായതോടെ വന്‍ ജനകീയ പിന്തുണയാണ് സമരക്കാര്‍ക്ക് ലഭിച്ചത്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി ജനങ്ങളെ അഭിമുഖീകരിച്ച് വീഡിയോ ചെയ്‌തെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ഈ വീഡിയൊ മെറ്റ നീക്കം ചെയ്യുകയും എന്നാല്‍ പിന്നീട് പുനസ്ഥാപിക്കുകയും ചെയ്തിരുന്നു.
 
 സമരക്കാരുടെ വീഡിയോകള്‍ക്ക് മെറ്റ പ്രാധാന്യം നല്‍കിയന്ന പേരില്‍ സര്‍ക്കാര്‍ മെറ്റയുടെ ഉന്നതരെ വിളിച്ചുവരുത്തുകയും മെറ്റ മാപ്പ് പറയുന്നതും പ്രധാനമന്ത്രിക്കെതിരായ പോസ്റ്റുകള്‍ നീക്കുന്നതും പോസ്റ്റുകള്‍ക്കെതിരെ ആല്‍ഗൊരിതം നിര്‍മിക്കുന്നതും നമ്മള്‍ കണ്ടിരുന്നു. ഇപ്പോള്‍ ഈ രീതി ഇങ്ങ് കേരളത്തിലേക്കും കടമെടുത്തിരിക്കുകയാണ് വി ഡി സതീശന്‍ സര്‍ക്കാരും. മുഖ്യമന്ത്രിയെ എതിര്‍ക്കുന്ന പോസ്റ്റുകളെല്ലാം മെറ്റ നീക്കം ചെയ്യുന്നുവെന്നാണ് മുഖ്യമന്ത്രിക്കെതിരെ ഉയരുന്ന പുതിയ വിമര്‍ശനം.
 
വി ഡി സതീശന്‍ സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ സംസാരിക്കുന്ന ഇടതുപക്ഷ ഫേസ്ബുക്ക് പേജുകളും വി ഡി സതീശനെതിരെയുള്ള പല പോസ്റ്റുകളുമാണ് മെറ്റയില്‍ നിന്നും അപ്രത്യക്ഷമായിരിക്കുന്നത്. സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് കേരള പോലീസിന്റെ സൈബര്‍ വിഭാഗം വ്യക്തമാക്കുന്നത്. വ്യക്തിപരമായി അവഹേളിക്കുന്നതും അശ്ലീല സ്വഭാവമുള്ളതുമായ പോസ്റ്റുകള്‍ മാത്രമെ നീക്കം ചെയ്യാന്‍ പറയാറുള്ളുവെന്നും അവര്‍ വ്യക്തമാക്കുന്നു.
 
 എന്നാല്‍ നീക്കം ചെയ്തതായി ആരോപിക്കുന്ന പോസ്റ്റുകള്‍ ഈ വിഭാഗത്തില്‍ പെടുന്നവയല്ല, മെറ്റ ആശ്രയിക്കുന്ന എ ഐ അല്‍ഗോരിതം കാരണമാകാം പോസ്റ്റുകള്‍ നീക്കം ചെയ്യപ്പെട്ടതെന്നാണ് സൂചന. നേരത്തെ കേന്ദ്രം പരീക്ഷിച്ച അതേ മാതൃക തന്നെയാണിത്. എതിര്‍ ശബ്ദങ്ങളെ ഇല്ലാതെയാക്കുന്ന ജനാധിപത്യ വിരുദ്ധമായ നീക്കങ്ങള്‍.ALSO READ: T21 മീഡിയ ഫെയ്‌സ്ബുക്ക് പേജിനും പൂട്ട്; മാധ്യമ സ്വാതന്ത്ര്യത്തിന് സതീശൻ സർക്കാരിന്റെ വിലക്ക്
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
മുഖ്യമന്ത്രിയുമായി അടുപ്പമുള്ളവരെ എംഡിഎംഎ കേസിൽ പൊക്കി; പിന്നാലെ ഓപ്പറേഷൻ തൂഫാൻ നോഡൽ ഓഫീസർ അവധിയിൽ !