1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Meta CEO Mark Zuckerberg apologizes to the Indian government

മോദിയുടെ ഫേസ്ബുക്ക് വീഡിയോ നീക്കം ചെയ്ത സംഭവം; ഇന്ത്യന്‍ സര്‍ക്കാരിനോട് മാപ്പ് പറഞ്ഞ് മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്

mark zuckerberg
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് വീഡിയോ താല്‍ക്കാലികമായി നീക്കം ചെയ്ത സംഭവത്തില്‍ മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് നേരിട്ട് മാപ്പ് പറയണമെന്ന് പാര്‍ലമെന്ററി സമിതി ആവശ്യപ്പെട്ടു. അല്ലെങ്കില്‍, ഇന്ത്യയില്‍ മെറ്റയ്ക്കുള്ള 'സേഫ് ഹാര്‍ബര്‍' (safe harbour) പരിരക്ഷ പിന്‍വലിക്കാന്‍ ശുപാര്‍ശ ചെയ്യുമെന്ന് സമിതി മുന്നറിയിപ്പ് നല്‍കി. 
 
ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കിക്കൊണ്ട് യുവാക്കളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പങ്കുവെച്ച വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്തത് സര്‍ക്കാരിന്റെ രൂക്ഷമായ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
 
അതേസമയം ഏറ്റവും പുതിയ വിവരങ്ങള്‍ പ്രകാരം, കുട്ടികള്‍ക്കെതിരായ ലൈംഗിക ഉള്ളടക്കം പ്രചരിപ്പിച്ചത്, പ്രവര്‍ത്തനപരമായ പിഴവുകള്‍, കൂടാതെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വീഡിയോ തെറ്റായി നീക്കം ചെയ്തത് എന്നീ കാര്യങ്ങളില്‍ മെറ്റാ സിഇഒ സക്കര്‍ബര്‍ഗ് ഇന്ത്യന്‍ സര്‍ക്കാരിനോട് ക്ഷമാപണം നടത്തി.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
മാധ്യമങ്ങള്‍ നിരീക്ഷണത്തിലോ? മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരെ നിരീക്ഷിക്കാന്‍ ക്യാമറ വച്ചത് വിവാദമായി