1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Operation Toofan Nodal Officer on Leave

മുഖ്യമന്ത്രിയുമായി അടുപ്പമുള്ളവരെ എംഡിഎംഎ കേസിൽ പൊക്കി; പിന്നാലെ ഓപ്പറേഷൻ തൂഫാൻ നോഡൽ ഓഫീസർ അവധിയിൽ !

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായാണ് കോൺഗ്രസ് നേതാക്കളെ പൊക്കിയത്

Putta Vimaladitya, IPS
Putta Vimaladitya, IPS

ഓപ്പറേഷൻ തൂഫാൻ നോഡൽ ഓഫീസർ ആയിരുന്ന ഐജി പുട്ട വിമലാദിത്യ അവധിയിൽ പോയതിൽ ദുരൂഹത. മുഖ്യമന്ത്രി വി.ഡി.സതീശനുമായി അടുപ്പമുള്ള യൂത്ത് കോൺഗ്രസ് നേതാക്കളെ എംഡിഎംഎ കേസിൽ പിടികൂടിയതിനു പിന്നാലെയാണ് അവധിയിൽ പ്രവേശിച്ചത്. 
 
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായാണ് കോൺഗ്രസ് നേതാക്കളെ പൊക്കിയത്. ഇത് വലിയ വിവാദമായിരുന്നു. പ്രതികൾക്ക് മുഖ്യമന്ത്രി വി.ഡി.സതീശനുമായി അടുത്ത ബന്ധമുള്ള ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നതാണ്. മുഖ്യമന്ത്രി പ്രതിരോധത്തിലായതിനു പിന്നാലെയാണ് ഓപ്പറേഷൻ തൂഫാൻ നോഡൽ ഓഫീസർ അവധിയിൽ പ്രവേശിച്ചത്. 
 
ആർ.നിശാന്തിനിക്കാണ് പുതിയ ചുമതല. പുട്ട വിമലാദിത്യ സ്വയം അവധിയിൽ പ്രവേശിച്ചെന്നാണ് വിവരം. കാരണം വ്യക്തമല്ല. മുഖ്യമന്ത്രിയുമായി അടുപ്പമുള്ളവരെ പൂട്ടിയതിൽ സർക്കാരിന് എതിർപ്പുണ്ടോ എന്ന ചോദ്യം ഉയർന്നിട്ടുണ്ട്. 
അടുത്ത ലേഖനം
ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദ്ദം, ഇന്ന് മുതൽ വീണ്ടും മഴ കനക്കും, കാസർകോടും കണ്ണൂരും യെല്ലോ അലർട്ട്