1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. M V Govindan slams VD Satheesan govt

സതീശൻ സർക്കാരെ.. ആരെയാണ് ഭയക്കുന്നത്?, കൊലവിളി നടത്തിയ ടി ജി മോഹൻദാസിനെതിരെ കേസെടുക്കാൻ എന്തിനാണ് മടി?

വിലക്കയറ്റത്തിലും വൈദ്യുതി നിയന്ത്രണത്തിലും സംസ്ഥാനം കഷ്ടപ്പെടുകയാണെന്നും എം വി ഗോവിന്ദന്‍

TG Mohandas, BJP, RSS, Pathrika Youtube Channel
കലാപാഹ്വാനം നടത്തിയ ആര്‍എസ്എസ് നേതാവ് ടി ജി മോഹന്‍ദാസിന്റെ വിവാദപ്രസ്താവനക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ മടിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വെറുപ്പുളവാക്കുന്ന കലാപത്തിന് പ്രേരിപ്പിക്കുന്ന പ്രതികരണം പരസ്യമായി നടത്തിയിട്ടും സര്‍ക്കാര്‍ ഇതിനെതിരെ ചെറുവിരല്‍ അനക്കിയില്ലെന്നാണ് വിമര്‍ശനം. രാജ്യത്തെ യുവതയ്ക്ക് മുന്നില്‍ നരേന്ദ്ര മോദിക്ക് മുട്ടുമടക്കേണ്ടി വന്നെന്നും രാജ്യത്തെ എങ്ങനെ മാറ്റിയെടുക്കാം എന്നതിന്റെ തെളിവാണ് വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ വിജയമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
 
കൊല്ലം കുണ്ടറയില്‍ സിയാദിന്റെ മരണം പോലീസിന്റെ ക്രൂര മര്‍ദ്ദനം മൂലമാണെന്ന് പറഞ്ഞ എം വി ഗോവിന്ദന്‍ സംഭവത്തില്‍ സിബിഐ അന്വേഷണവും ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ആരോഗ്യമേഖലയില്‍ വലിയ വീഴ്ച സംഭവിച്ചെന്നും വിലക്കയറ്റത്തിലും വൈദ്യുതി നിയന്ത്രണത്തിലും സംസ്ഥാനം കഷ്ടപ്പെടുകയാണെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. കട്ടില്‍ നോക്കി രോഗികളെ തീരുമാനിക്കുമെന്ന ആരോഗ്യമന്ത്രിയുടെ വാദം തന്നെ കോര്‍പ്പറേറ്റുകളെ സഹായിക്കാനാണെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. രൂക്ഷമായി തുടരുന്ന വൈദ്യുതി പ്രതിസന്ധി അവസാനിപ്പിക്കാന്‍ ആവശ്യമായത് സര്‍ക്കാര്‍ ചെയ്യണമെന്നും എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കല്‍ കോളേജിന് അടുത്ത അധ്യയന വര്‍ഷം 100 എംബിബിഎസ് സീറ്റില്‍ പ്രവേശനം അനുവദിക്കും: കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ