1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. No letter has been given to invest 10,000 cr in kerala Tata groups rejects VD satheesan

നുണേശനാകുന്നുണ്ടോ?, കേരളത്തിൽ 10,000 കോടി നിക്ഷേപിക്കാൻ കത്ത് നൽകിയിട്ടില്ല, മുഖ്യമന്ത്രിയെ തള്ളി ടാറ്റ ഗ്രൂപ്പ്

VD Satheesan
കേരളത്തില്‍ കപ്പല്‍ നിര്‍മാണ സംരംഭം ആരംഭിക്കാനായി ടാറ്റാ ഗ്രൂപ്പ് പദ്ധതിയിടുന്നുവെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ അവകാശവാദത്തെ തള്ളി ടാറ്റ ഗ്രൂപ്പ്. സംസ്ഥാനത്ത് നിര്‍മാണ സംരംഭത്തിനായി 10,000 കോടി രൂപ നിക്ഷേപിക്കാന്‍ ടാറ്റ ഗ്രൂപ്പ് പദ്ധതിയിടുന്നതായും ഇതുമായി ബന്ധപ്പെട്ട അനുമതിയ്ക്കായി ടാറ്റ ഗ്രൂപ്പ് അപേക്ഷ നല്‍കിയതായും ബ്ലൂംബെര്‍ഗിന് നല്‍കിയ അഭിമുഖത്തിലാണ് വി ഡി സതീശന്‍ പറഞ്ഞത്.
 
 എന്നാല്‍ ദക്ഷിണേന്ത്യയിലെവിടെയും ഒരു പദ്ധതി ആലോചനയിലെന്നാണ് ടാറ്റാ ഗ്രൂപ്പ് വക്താവ് വ്യക്തമാക്കിയത്. ഇത്തരമൊരു പദ്ധതിയെ പറ്റി തങ്ങള്‍ക്ക് അറിയില്ലെന്ന് ടാറ്റാ ഗ്രൂപ്പ് പറഞ്ഞതായി ഇക്കണോമിക്‌സ് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബ്ലൂംബര്‍ഗ് അഭിമുഖത്തിന്റെ വീഡിയോ കണ്ടിരുന്നു. മുഖ്യമന്ത്രി എന്താണ് പറഞ്ഞതെന്നറിയില്ല. ടാറ്റാ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് പറഞ്ഞു.
 
കേരളത്തില്‍ കപ്പല്‍ നിര്‍മാണ സംരംഭത്തില്‍ നിക്ഷേപിക്കാനുള്ള ടാറ്റാ ഗ്രൂപ്പിന്റെ അപേക്ഷ ലഭിച്ചെന്നും ഇത് കൃത്യമായി പഠിച്ച ശേഷം സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നുമായിരുന്നു സതീശന്‍ അവകാശപ്പെട്ടത്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഇറാന്റെ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ട് അമേരിക്കയുടെ വ്യോമാക്രമണം; പാലങ്ങളും റെയില്‍വേ സ്റ്റേഷനുകളും തകര്‍ന്നു