T21 മീഡിയ ഫെയ്‌സ്ബുക്ക് പേജിനും പൂട്ട്; മാധ്യമ സ്വാതന്ത്ര്യത്തിന് സതീശൻ സർക്കാരിന്റെ വിലക്ക്
എംഡിഎംഎയുമായി പിടിക്കപ്പെട്ട യൂത്ത കോൺഗ്രസ് നേതാക്കൾക്ക് മുഖ്യമന്ത്രി വി.ഡി.സതീശനുമായി ബന്ധമുണ്ടെന്ന് നേരത്തെ പുറത്തുവന്നിരുന്നു
റിപ്പോർട്ടർ ടിവി, കൈരളി ന്യൂസ് എന്നീ ചാനലുകൾക്ക് പിന്നാലെ T21 മീഡിയയുടെ ഫെയ്‌സ്ബുക്ക് പേജിനും പൂട്ടിട്ട് വി.ഡി.സതീശൻ സർക്കാർ. എംഡിഎംഎ കേസിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ പിടിയിലായതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിക്കുന്ന വാർത്തകളെയാണ് സർക്കാർ മെറ്റയെ ഉപയോഗിച്ച് നീക്കം ചെയ്യുന്നതും പേജുകൾക്കെതിരെ നടപടിയെടുക്കുന്നതും.
എംഡിഎംഎയുമായി പിടിക്കപ്പെട്ട യൂത്ത കോൺഗ്രസ് നേതാക്കൾക്ക് മുഖ്യമന്ത്രി വി.ഡി.സതീശനുമായി ബന്ധമുണ്ടെന്ന് നേരത്തെ പുറത്തുവന്നിരുന്നു. പ്രതികൾ സതീശനൊപ്പമുള്ള ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇത്തരം വാർത്തകളെയാണ് സർക്കാർ അധികാരം ഉപയോഗിച്ച് വിലക്കുന്നത്. പ്രതിപക്ഷ നേതാവായിരിക്കെ വി.ഡി.സതീശന്റെ സോഷ്യൽ മീഡിയ ടീമിന്റെ ഭാഗമായിരുന്ന മുഹമ്മദ് ഹുസൈനെ എംഡിഎംഎ കേസിൽ പിടികൂടിയിട്ടുണ്ട്. ഇയാൾ സതീശനൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമാണ് ടി21 മീഡിയ പ്രസിദ്ധീകരിച്ചത്. ഈ സാഹചര്യത്തിലാണ് സർക്കാർ ഇടപെട്ട് മെറ്റയെ കൊണ്ട് ഫെയ്സ്ബുക്ക് പേജ് പൂട്ടിച്ചത്.
