അനുബന്ധ വാര്‍ത്തകള്‍
- യെലഹങ്ക-കൊഗിലു ഒഴിപ്പിക്കല്‍: വീട് നഷ്ടപ്പെട്ടവര്‍ക്ക് 11 ലക്ഷത്തിന്റെ ഫ്‌ലാറ്റ്, 8.70 ലക്ഷം രൂപ സബ്‌സിഡി, പുനരധിവാസ പാക്കേജുമായി കര്‍ണാടക സര്‍ക്കാര്‍
- സ്വന്തം നിലയിൽ തീർക്കാമെന്ന നിലപാട് പാർട്ടിക്കില്ല; കർണാടക ബുൾഡോസർ രാജിൽ മീഡിയവൺ വ്യാജ വാർത്തക്കെതിരെ കർണാടക സിപിഐഎം
- പാറളത്തും ബിജെപിക്ക് കൈസഹായവുമായി കോൺഗ്രസ്; യുഡിഎഫ് അംഗത്തിൻ്റെ വോട്ട് അസാധുവായത് മനപ്പൂർവ്വമെന്ന് സിപിഐഎം
- 'വിരോധമില്ല, ഭാഷ ശരിയാക്കിയിട്ട് പോകാമെന്ന് കരുതാവുന്ന കാര്യങ്ങളല്ല രാജ്യത്ത് നടക്കുന്നത്'; ട്രോളാക്രമണത്തിൽ പ്രതികരണവുമായി എഎ റഹീം
- തൃശൂര്‍ മറ്റത്തൂര്‍ പഞ്ചായത്തില്‍ ബിജെപിയുടെ ഓപ്പറേഷന് താമര: എല്ലാ കോണ്‍ഗ്രസ് അംഗങ്ങളും രാജിവച്ച് ബിജെപി മുന്നണിയില്‍ ചേര്‍ന്നു
മറ്റത്തൂർ കൂറുമാറ്റം; ആരും ബിജെപിക്ക് വോട്ട് ചെയ്തിട്ടില്ല; കോൺഗ്രസിനൊപ്പമെന്ന് വിമതർ
പാർട്ടി നേതൃത്വവുമായി കൂടിയാലോചിച്ച ശേഷമായിരിക്കും തുടർ തീരുമാനമമെന്ന് റോജി എം ജോൺ അറിയിച്ചു.
തൃശൂർ: മറ്റത്തൂരിൽ കൂറുമാറ്റത്തിന് പിന്നാലെ അനുനയത്തിന് തയ്യറായി വിമത കോൺഗ്രസ് നേതാക്കൾ. തങ്ങൾ കോൺഗ്രസിനൊപ്പം തന്നെയാണെന്നാണ് റോജി എം ജോണിന് വിമതർ നൽകിയ വിവരം. 8 പേരിൽ ഒരാൾ പോലും ബിജെപിയിൽ ചേർന്നിട്ടില്ല. പഞ്ചായത്തിലെ സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പിൽ നിന്ന് മാറിനിൽക്കണമെന്ന് പാർട്ടി പറഞ്ഞാൽ അനുസരിക്കും. ജയിച്ച 8 മെമ്പർമാരിൽ ഒരാൾ പോലും ബിജെപിയിൽ ചേർന്നിട്ടില്ലെന്നും ബിജെപിയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും വിമത അംഗങ്ങൾ അറിയിച്ചു.
സിപിഎമ്മിനെതിരെ നടത്തിയ രാഷ്ട്രീയ നീക്കം ദുർവ്യാഖ്യാനം ചെയ്യപ്പെട്ടതാണ്. മെമ്പർമാരിൽ ഒരാൾ പോലും ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തിട്ടില്ല. സ്വതന്ത്രനായി ജയിച്ച അംഗത്തെ പ്രസിഡൻറ് ആക്കാൻ ബിജെപിക്കാരും വോട്ട് ചെയ്യുകയായിരുന്നു എന്നുമാണ് കോൺഗ്രസ് പുറത്താക്കി ഡിസിസി പ്രസിഡൻ്റ് ചന്ദ്രനും മറ്റ് അംഗങ്ങളും റോജിക്ക് നൽകിയ വിശദീകരണം.
അതേസമയം പാർട്ടി നേതൃത്വവുമായി കൂടിയാലോചിച്ച ശേഷമായിരിക്കും തുടർ തീരുമാനമമെന്ന് റോജി എം ജോൺ അറിയിച്ചു. പ്രശ്നപരിഹാരത്തിന് റോജിയെയായിരുന്നു കെപിസിസി ചുമതലപ്പെടുത്തിയത്.