ചാത്തന്നൂരില്‍ താമര വിരിഞ്ഞു; എന്‍ഡിഎയ്ക്ക് ആശ്വാസ വിജയം
ചാത്തന്നൂരില്‍ താമര വിരിഞ്ഞു. ബിജെപി സ്ഥാനാര്‍ത്ഥി ബിബി ഗോപകുമാര്‍ വിജയിച്ചു. എന്‍ഡിഎയ്ക്ക് ആശ്വാസ വിജയമാണിത്. നാലായിരത്തോളം വോട്ടുകള്‍ക്കാണ് ജയം. ഈ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ആദ്യ വിജയമാണിത്.
അതേസമയം കൊല്ലം നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ബിന്ദു കൃഷ്ണന് വിജയം. 16830 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ബിന്ദു കൃഷ്ണ വിജയിച്ചത്. ചേലക്കര നിയോജക മണ്ഡലത്തില്‍ എല്‍ ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപിന് തിളക്കമാര്‍ന്ന ജയം. യുഡിഎഫ് സ്ഥാനാര്‍ത്ഥി ശിവന്‍ വീട്ടിക്കുന്നിനെ 29386 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് മൂന്ന് പതിറ്റാണ്ടായി ഇടതുകോട്ടയായ ചേലക്കര യു ആര്‍ പ്രദീപ് നിലനിര്‍ത്തിയത്.