1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. SFI against Roji M John

ഉന്നതവിദ്യാഭ്യാസ മന്ത്രി സംഘപരിവാറിനു വഴങ്ങുന്നോ? സെനറ്റ് നിയമനം വിവാദത്തിൽ

ബിജെപി ദേശീയ സമിതി അംഗം ജെ.പ്രമീളാദേവി ഉൾപ്പെടെ 19 സംഘപരിവാർ അനുകൂലികളെയാണ് ഗവർണർ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തിരിക്കുന്നത്

Roji M John
Roji M John

മഹാത്മാഗാന്ധി സർവകലാശാല സെനറ്റിലേക്ക് സംഘപരിവാർ അനുകൂലികളെ നാമനിർദേശം ചെയ്ത ഗവർണർ രാജേന്ദ്ര ആർലേക്കറിനു എതിരെ ഒന്നും പറയാതെ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ. മന്ത്രിയുടെ നിശബ്ദത കോൺഗ്രസിന്റെ ബിജെപി ഡീലിനു ഉദാഹരണം ആണെന്നാണ് വിമർശനം. 
 
ബിജെപി ദേശീയ സമിതി അംഗം ജെ.പ്രമീളാദേവി ഉൾപ്പെടെ 19 സംഘപരിവാർ അനുകൂലികളെയാണ് ഗവർണർ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തിരിക്കുന്നത്. ചട്ടങ്ങൾ ലംഘിച്ചാണ് ഗവർണറുടെ കാവിവത്കരണമെന്ന് ആരോപണം ഉയർന്നിട്ടും ഉന്നത വിദ്യാഭ്യാസ മന്ത്രി ഒരു വാക്ക് കൊണ്ട് പോലും വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
 
നേരത്തെ ഗവർണറുടെ ഭാഗത്തുനിന്ന് ഇത്തരം സംഘപരിവാർ അനുകൂല തീരുമാനങ്ങൾ ഉണ്ടാകുമ്പോൾ അതിനെ സിപിഎം ശക്തമായി ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ കോൺഗ്രസ് പൂർണമായി ബിജെപി വഴങ്ങുന്ന നിലപാടിലാണ്. ഗവർണറുമായി യാതൊരു പോരിനും ഇല്ലെന്നാണ് മന്ത്രിയായ ശേഷം റോജി എം ജോൺ പറഞ്ഞത്. 
About Writer
WEBDUNIA