അനുബന്ധ വാര്‍ത്തകള്‍
- ഉന്നതവിദ്യാഭ്യാസ മന്ത്രി സംഘപരിവാറിനു വഴങ്ങുന്നോ? സെനറ്റ് നിയമനം വിവാദത്തിൽ
- പിണറായി നനഞ്ഞ കോഴിയെ പോലെയെന്ന് ജി സുധാകരന്, പിണറായിയുടെ ചെരുപ്പിന്റെ വാറഴിക്കാന്‍ യോഗ്യത സുധാകരനില്ലെന്ന് എച്ച് സലാം
- സംസ്ഥാനത്ത് ഷിഗല്ല പടരുന്നു
- പൊന്മുടി റോഡില്‍ അപകടം പതിയിരിക്കുന്നു; ബൈക്ക് യാത്രക്കാര്‍ സൂക്ഷിക്കുക!
- 'കൊറിയറില്‍ എംഡിഎംഎ'; വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ അവാര്‍ഡ് ജേതാവായ ശാസ്ത്രജ്ഞന് കൊച്ചിയില്‍ അറസ്റ്റില്‍
'അപ്പോ ടൂർ പോകാൻ പറ്റില്ലേ'; കോൺഗ്രസ് പറഞ്ഞു പറ്റിച്ചെന്ന് സോഷ്യൽ മീഡിയ
എല്ലാ സർവീസിലും സൗജന്യയാത്ര ഉണ്ടാകുമെന്നും സ്ത്രീകൾക്കു കെ.എസ്.ആർ.ടി.സിയിൽ പിക്‌നിക് പോകാമെന്നുമൊക്കെ യുഡിഎഫ് വാഗ്ദാനം ചെയ്തിരുന്നതാണ്
യുഡിഎഫ് ഉറപ്പ് നൽകിയ കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്ര ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരികയാണ്. എന്നാൽ തിരഞ്ഞെടുപ്പിനു മുൻപ് പ്രഖ്യാപിച്ചതുപോലെ സംസ്ഥാനത്ത് എല്ലായിടത്തും സൗജന്യയാത്ര അനുവദനീയമല്ല.
ആദ്യഘട്ടത്തിൽ ഓർഡിനറി സർവീസുകളിൽ മാത്രമായാണ് സൗജന്യയാത്ര നടപ്പിലാക്കുക. ആദ്യ 100 ദിവസം പരീക്ഷണാടിസ്ഥാനത്തിൽ ഓർഡിനറി ബസുകളിൽ മാത്രം പദ്ധതി നടപ്പിലാക്കുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.
അതേസമയം സമൂഹമാധ്യമങ്ങളിൽ സർക്കാർ തീരുമാനത്തിനെതിരെ ട്രോളുകളും ഉണ്ട്. ഓർഡിനറി സർവീസുകൾ കൂടുതലുള്ള തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മാത്രമായിരിക്കും ഈ ആനുകൂല്യം സ്ത്രീകൾക്കു വലിയ തോതിൽ ലഭിക്കുക. മലപ്പുറം അടക്കമുള്ള വടക്കൻ ജില്ലകളിൽ ഈ ആനുകൂല്യത്തിനു ഗുണഭോക്താക്കൾ കുറയും. എല്ലാ സർവീസിലും സൗജന്യയാത്ര ഉണ്ടാകുമെന്നും സ്ത്രീകൾക്കു കെ.എസ്.ആർ.ടി.സിയിൽ പിക്‌നിക് പോകാമെന്നുമൊക്കെ യുഡിഎഫ് വാഗ്ദാനം ചെയ്തിരുന്നതാണ്. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ് അധികാരത്തിലെത്തിയപ്പോൾ നേരത്തെ പറഞ്ഞതെല്ലാം മറന്നോ എന്നാണ് ആളുകൾ ചോദിക്കുന്നത്.
അടുത്ത ലേഖനം