മുഖ്യമന്ത്രിക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; കെ.എസ്.ആർ.ടി.സി ഡ്രൈവർക്കു സസ്‌പെൻഷൻ
മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റ് നീക്കം ചെയ്യാൻ ഇയാൾക്കു ആദ്യം നിർദേശം നൽകിയിരുന്നു
മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട കെ.എസ്.ആർ.ടി.സി ഡ്രൈവർക്കു സസ്‌പെൻഷൻ. സതീശന്റെ മോർഫ് ചെയ്ത ചിത്രമടക്കം പങ്കുവെച്ച് വ്യക്തിഹത്യ നടത്തിയതിനാണ് നടപടി. ഇടുക്കി നെടുങ്കണ്ടം യൂണിറ്റിലെ എസ്.സുനിൽ കുമാറിനെയാണ് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്.
മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റ് നീക്കം ചെയ്യാൻ ഇയാൾക്കു ആദ്യം നിർദേശം നൽകിയിരുന്നു. എന്നാൽ താക്കീത് ലഭിച്ചിട്ടും പോസ്റ്റ് നീക്കം ചെയ്യാതെ വന്നതോടെ സസ്‌പെൻഷൻ നടപടി സ്വീകരിക്കുകയായിരുന്നു. ഇപ്പോൾ ഫെയ്‌സ്ബുക്ക് പോസ്റ്റ് അപ്രത്യക്ഷമായിട്ടുണ്ട്.