അനുബന്ധ വാര്ത്തകള്
- എൽഡിഎഫ് ഇറങ്ങിയത് ഖജനാവ് പവർഫുൾ ആക്കി; സതീശന്റെ വാദങ്ങൾ പൊളിയുന്നു
- Kerala Weather: വേനൽമഴ തുടരും, കാലവർഷം നീളും; യെല്ലോ അലർട്ട് ഒൻപത് ജില്ലകളിൽ
- ഇങ്ങനെയെങ്കിൽ അടുത്തയാഴ്ച മുതൽ ഓട്ടം നിർത്തും: ഇന്ധനവില വർധനവ് കാരണം കനത്ത നഷ്ടമെന്ന് സ്വകാര്യബസുടമകൾ
- സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ നാളെ മുതൽ; പ്ലസ് ടു പരീക്ഷാഫലം ചൊവ്വാഴ്ച : 'നമ്മുടെ കേരളം' ആപ്പിലും ഫലം അറിയാം
- മാധ്യമങ്ങളെ ശത്രുപക്ഷത്ത് നിർത്തി, വൈരാഗ്യബുദ്ധിയോടെ പെരുമാറി : സിപിഎം കേന്ദ്രകമ്മിറ്റിയിൽ വിമർശനം
തലവേദനയാകും; വാഹന മോഡിഫിക്കേഷനിൽ തൊടാനില്ലെന്ന് സർക്കാർ, യു ടേൺ
വാഹനങ്ങൾക്കു രൂപമാറ്റം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നിയമപരമായ വെല്ലുവിളികളുണ്ട്
അപകടകരമല്ലാത്ത വാഹന മോഡിഫിക്കേഷനുകൾ അനുവദിക്കുമെന്ന നിലപാടിൽ നിന്ന് യുഡിഎഫ് സർക്കാർ യു ടേൺ അടിക്കുന്നു. സാങ്കേതികമായി സംസ്ഥാന സർക്കാരിനു വാഹന മോഡിഫിക്കേഷൻ നിയമങ്ങളിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പിൻവലിച്ചിൽ.
വാഹനങ്ങൾക്കു രൂപമാറ്റം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നിയമപരമായ വെല്ലുവിളികളുണ്ട്. പൂർണമായും കേന്ദ്ര സർക്കാരിനാണ് ഇതുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റം വരുത്താനുള്ള അധികാരം. കേന്ദ്ര മോട്ടോർ വാഹന നിയമത്തിലും സുപ്രീം കോടതി, ഹൈക്കോടതി ഉത്തരവുകളിലും ഒരു സംസ്ഥാനത്തിനു മാത്രമായി മാറ്റം വരുത്താൻ സാധ്യമല്ല. അതിനാൽ വാഹനങ്ങളുടെ രൂപമാറ്റവുമായി ബന്ധപ്പെട്ട് യാതൊരു പ്രഖ്യാപനങ്ങളും നടത്താൻ സംസ്ഥാന സർക്കാർ തയ്യാറല്ല.
മൂന്നാറിലെത്തുന്ന സഞ്ചാരികൾക്കായി കെ.എസ്.ആർ.ടി.സി പുറത്തിറക്കിയ ഡബിൾ ഡക്കർ ബസിൽ ഒരു ഹെഡ് ലൈറ്റ് അധികമായി വെച്ചത് നീക്കം ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ടുള്ള നിയമങ്ങളിൽ ഒരിളവിനും കേന്ദ്രവും കോടതികളും തയ്യാറല്ല. 1988 ലെ മോട്ടോർ വാഹന നിയമം വകുപ്പ് 52 ൽ നിഷ്‌കർഷിച്ചിരിക്കുന്ന മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ സംസ്ഥാന സർക്കാരിനു അധികാരമില്ല. ഇതൊക്കെ മറികടന്ന് മോഡിഫിക്കേഷൻ സാധ്യമല്ലെന്നാണ് നിയമവിദഗ്ധർ സർക്കാരിനു നൽകിയിരിക്കുന്ന നിർദേശം.