അനുബന്ധ വാര്‍ത്തകള്‍
- ഇങ്ങനെയെങ്കിൽ അടുത്തയാഴ്ച മുതൽ ഓട്ടം നിർത്തും: ഇന്ധനവില വർധനവ് കാരണം കനത്ത നഷ്ടമെന്ന് സ്വകാര്യബസുടമകൾ
- 'മെലഡി ഷോക്ക്'; രാജ്യത്ത് ഇന്ധനവില വീണ്ടും ഉയർത്തി
- രാജ്യത്ത് വീണ്ടും ഇന്ധനവില വര്‍ധിച്ചു; ഒരു മാസത്തിനിടെ പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കുന്നത് മൂന്നാം തവണ
- രാജ്യത്ത് വീണ്ടും ഇന്ധനവില വര്‍ധിപ്പിച്ചു; പുതിയ നിരക്ക് രാവിലെ മുതല്‍ പ്രാബല്യത്തില്‍
- അച്ഛാദിൻ തന്നെ; രാജ്യത്ത് ഇന്ധനവില അഞ്ച് രൂപയെങ്കിലും വർധിപ്പിച്ചേക്കും
രാജ്യത്ത് വീണ്ടും ഇന്ധനവില ഉയര്‍ന്നു; 10 ദിവസത്തിനുള്ളില്‍ നാലാമത്തെ വര്‍ധനവ്
രാജ്യത്ത് വീണ്ടും ഇന്ധനവില ഉയര്‍ന്നു. 10 ദിവസത്തിനുള്ളില്‍ നാലാമത്തെ വര്‍ധനവാണിത്. ഡല്‍ഹിയില്‍ പെട്രോള്‍ വില 99.51 രൂപയില്‍ നിന്ന് 102.12 രൂപയായി. 2.61 രൂപയാണ് വര്‍ദ്ധിച്ചത്. ഡീസല്‍ വില ഡല്‍ഹിയില്‍ 92.49 ല്‍ നിന്ന് 95.20 ആയി. പൊതുമേഖലാ എണ്ണക്കമ്പനികള്‍ ശനിയാഴ്ച പെട്രോളിനും ഡീസലിനും ലിറ്ററിന് ഏകദേശം 1രൂപ വര്‍ദ്ധിപ്പിച്ചിരുന്നു. മെയ് 15 ന് ആദ്യമായി വര്‍ദ്ധിപ്പിച്ചതിന് ശേഷമുള്ള എട്ട് ദിവസത്തിനുള്ളില്‍ അത് മൂന്നാമത്തെ വര്‍ധനവായിരുന്നു.
കൊല്‍ക്കത്തയില്‍ പെട്രോള്‍ വില 2.87 രൂപ വര്‍ദ്ധിച്ച് 113.51 രൂപയായി. അതേസമയം മുംബൈയില്‍ 2.72 രൂപ വര്‍ദ്ധിച്ച് 111.21 രൂപയായി. ചെന്നൈയില്‍ പെട്രോള്‍ വില 2.46 രൂപ വര്‍ദ്ധിച്ച് 107.77 രൂപയായി. റഷ്യയുടെ ഉക്രെയ്നിലെ യുദ്ധത്തെത്തുടര്‍ന്ന് 2022 ഏപ്രില്‍ മാസത്തില്‍ ഇന്ധന വില ഉയര്‍ത്തിയതിനുശേഷം മെയ് 15 ന് ചില്ലറ വില്‍പ്പന വിലയില്‍ ആദ്യമായായിരുന്നു വര്‍ധനവ്.