കോഴിക്കോട് എൽഡിഎഫിനു അടിതെറ്റുമെന്ന് മനോരമ ന്യൂസ് - സി വോട്ടർ സർവേ
എൽഡിഎഫ് രണ്ട് മുതൽ നാല് സീറ്റുകൾ വരെ
കോഴിക്കോട് ജില്ലയിൽ യുഡിഎഫ് വൻ തിരിച്ചുവരവ് നടത്തുമെന്ന് പ്രവചിച്ച് മനോരമ ന്യൂസ് - സി വോട്ടർ എക്‌സിറ്റ് പോൾ സർവേ. യുഡിഎഫ് ഒൻപത് മുതൽ 11 സീറ്റുകൾ കോഴിക്കോട് ജില്ലയിൽ നിന്ന് സ്വന്തമാക്കുമെന്നാണ് എക്‌സിറ്റ് പോൾ പ്രവചിക്കുന്നത്.
എൽഡിഎഫ് രണ്ട് മുതൽ നാല് സീറ്റുകൾ വരെ. കോഴിക്കോട് ജില്ലയിൽ 44 ശതമാനം വോട്ട് യുഡിഎഫിനും 41 ശതമാനം വോട്ട് എൽഡിഎഫിനും പ്രവചിക്കുന്നു. വടകര സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തേക്കും. കുറ്റ്യാടി യുഡിഎഫ് സ്വന്തമാക്കും. ബേപ്പൂരിൽ എൽഡിഎഫിന്റെ പി.എ.മുഹമ്മദ് റിയാസിനു തന്നെയാണ് ജയസാത്യയെന്നും സർവേ പ്രവചിക്കുന്നു.
2001 മുതൽ ഇടതുകോട്ടയാണ് കോഴിക്കോട്. 2021 ൽ ജില്ലയിലെ 13 സീറ്റുകളിൽ 11 എണ്ണവും എൽഡിഎഫിനൊപ്പം ആയിരുന്നു. ഇത്തവണ അതിൽ മാറ്റം വരുമെന്നാണ് മനോരമ ന്യൂസ് - സി വോട്ടർ പ്രവചനം.