ഒടുവിൽ സിദ്ധരാമയ്യ വഴങ്ങി, കർണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ അടുത്തയാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും
ഡി കെ ശിവകുമാറിനെ കര്‍ണാടക മുഖ്യമന്ത്രിയായി വൈകാതെ പ്രഖ്യാപിക്കുമെന്ന് വിവരം. നിലവിലെ മുഖ്യമന്ത്രി സിദ്ധാരാമയ്യയോട് മുഖ്യമന്ത്രി സ്ഥാനമൊഴിയാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടതായാണ് വിവരം.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ആഭ്യന്തര മന്ത്രി ജി പരമേശ്വര തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ പേരുകള്‍ പരിഗണനയില്‍ വന്നെങ്കിലും ഒടുവില്‍ ശിവകുമാറിനെ തന്നെ മുഖ്യമന്ത്രിയാക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിക്കുകയായിരുന്നു. കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ ശിവകുമാറിന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ശക്തമായ പിന്തുണയുണ്ട്.
2023ലെ നിയമസഭാ തിരെഞ്ഞെടുപ്പിന് മുന്നോടിയായി സിദ്ധരാമയ്യയും ശിവകുമാറും തമ്മിലുണ്ടാക്കിയ അധികാര പങ്കിടല്‍ കരാര്‍ മാനിച്ചാണ് തീരുമാനം. രണ്ടര വര്‍ഷം വീതം ഇരുനേതാക്കളും മുഖ്യമന്ത്രിയാകും എന്നായിരുന്നു ധാരണ. ചൊവ്വാഴ്ച രാഹുല്‍ ഗാന്ധി ഇരുനേതാക്കളുമായും ചര്‍ച്ച നടത്തിയിരുന്നു. സിദ്ധരാമയ്യയോട് സ്ഥാനമൊഴിയില്‍ രാഹുല്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.