ഡീലുണ്ടാക്കിയവരേ... ആളും പ്രസ്ഥാനവും മാറിപ്പോയെന്നേ നിങ്ങളോട് പറയാനുള്ളു: ഇഡി നടപടിയില്‍ പ്രതികരിച്ച് എംവി ഗോവിന്ദന്‍
പ്രതിപക്ഷ നേതാവ് സഖാവ് പിണറായി വിജയന്റെ വസതിയില്‍ ഇഡിയെ ഉപയോഗിച്ച് നടത്തുന്ന റെയ്ഡ് ജനാധിപത്യത്തിന് നേരെയുള്ള കടന്നാക്രമണമാണെന്ന് എംവി ഗോവിന്ദന്‍. പിണറായിയെയും ഈ പ്രസ്ഥാനത്തെയും കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കലാണിതെന്നും ഇതിനെതിരായി കേരളം പ്രതിഷേധിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
പിണറായി വിജയനെയും സിപിഎമ്മിനെയും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് തകര്‍ക്കാമെന്നുള്ള മോഹം വിലപോവില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. പിണറായി വിജയന് കേസില്‍ ഒരു പങ്കുമില്ലെന്നും അച്ഛനായി പോയി എന്ന ഒറ്റകാരാണത്തിന്റെ മുകളിലാണ് പിണറായി വിജയനെതിരെ കേസെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. എല്ലാ കോടതിയും കഴമ്പില്ലെന്ന് കണ്ടെത്തിയ കേസില്‍ പ്രതിയല്ലാത്ത പിണറായി വിജയനെ തടഞ്ഞുവെച്ചിരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം-ഡീലുണ്ടാക്കിയവരേ... ആളും പ്രസ്ഥാനവും മാറിപ്പോയെന്നേ നിങ്ങളോട് പറയാനുള്ളു. ഫാസിസ്റ്റ് അജണ്ടകള്‍ക്ക് മുന്നില്‍ മുട്ടുമടക്കിയ ചരിത്രം ഈ പ്രസ്ഥാനത്തിനില്ലെന്നും നിങ്ങളെ ഓര്‍മ്മിപ്പിക്കട്ടെ. പ്രതിപക്ഷ നേതാവ് സഖാവ് പിണറായി വിജയന്റെ വസതിയില്‍ ഇഡിയെ ഉപയോഗിച്ച് നടത്തുന്ന റെയ്ഡ് ജനാധിപത്യത്തിന് നേരെയുള്ള കടന്നാക്രമണമാണ്. പിണറായിയെയും ഈ പ്രസ്ഥാനത്തെയും കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കലാണിത്. ഇതിനെതിരായി കേരളം പ്രതിഷേധിക്കുകയാണ്. തിരുവനന്തപുരത്തെ സഖാവ് പിണറായി വിജയന്റെ വസതിക്ക് മുന്നിലെ പ്രതിഷേധത്തില്‍ പങ്കെടുത്തു.