ഒന്നും കിട്ടാതെ ഇഡി മടങ്ങി; അണപൊട്ടി സിപിഎം പ്രതിഷേധം
പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ ഇഡി വേട്ടയ്ക്കു അവസാനം. രാവിലെ ആറിനു ആരംഭിച്ച റെയ്ഡ് എട്ട് മണിക്കൂറിലേറെ നീണ്ടു. ഒടുവിൽ സംശകരമായ ഒന്നും കിട്ടാതെ ഉദ്യോഗസ്ഥർ മടങ്ങി.
പിണറായിയുടെ കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരത്തെ വാടക വീട്ടിലും എംഎൽഎ പി.എ.മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലുമാണ് ഇ.ഡി റെയ്ഡ് നടത്തിയത്. സംസ്ഥാന ആഭ്യന്തര വകുപ്പിനെ പോലും അറിയിക്കാതെയാണ് റെയ്ഡ് നടന്നതെന്നതും വിവാദമായി.
കണ്ണൂരിലെയും കോഴിക്കോട്ടെയും വീട്ടിൽ നിന്ന് സംശയകരമായി ഒരു രേഖയും കിട്ടിയില്ലെന്ന് ഇ.ഡി രേഖമൂലം എഴുതിനൽകി. പരിശോധന പൂർത്തിയാക്കി ഇറങ്ങാൻ നിന്ന ഉദ്യോഗസ്ഥരോടു 'ഒന്നും കിട്ടിയില്ല' എന്നത് എഴുതി നൽകണമെന്ന് പ്രതിഷേധ പ്രകടനം നടത്തിയിരുന്നവർ ആവശ്യപ്പെട്ടിരുന്നു.