അനുബന്ധ വാര്‍ത്തകള്‍
- ഇ.ഡി റെയ്ഡ് പ്രായമായവരെയും കുട്ടികളെയും തടഞ്ഞുവെച്ച്; സംസ്ഥാനത്ത് പ്രതിഷേധം ഇരമ്പുന്നു
- അച്ഛനായി പോയെന്ന ഒറ്റക്കാരണം കൊണ്ടാണ് കേസ്, പ്രതിയല്ലാഞ്ഞിട്ടും പിണറായി വിജയനെ തടഞ്ഞുവെച്ചിരിക്കുന്നു : എം വി ഗോവിന്ദൻ
- സിഎംആര്‍എല്‍-എക്സാലോജിക് കേസ്: ഇഡി അന്വേഷണത്തിന് ഹൈക്കോടതി അനുമതി, ഇഡി റെയ്ഡ് , കേസിന്റെ നാള്‍വഴി ഇങ്ങനെ
- ഇത് പാർട്ടിയെയോ പിണറായിയെയോ ഒരു ചുക്കും ചെയ്യില്ല; ഇ.ഡി പരിശോധനയിൽ രൂക്ഷമായി പ്രതികരിച്ച് സിപിഎം
- സിഎംആര്‍എല്‍ മാസപ്പടികേസ്: പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും വീടുകളില്‍ ഇഡി റെയ്ഡ്
സിപിഎമ്മിന്റെ പ്രതിഷേധം പിണറായി വിജയനോടുള്ള സ്നേഹം കൊണ്ടല്ല, പൊതുമുതല്‍ നശിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗം: കെ മുരളീധരന്
സിപിഎമ്മിന്റെ പ്രതിഷേധം പിണറായി വിജയനോടുള്ള സ്നേഹം കൊണ്ടല്ലെന്നും പൊതുമുതല്‍ നശിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും മന്ത്രി കെ മുരളീധരന്. ഇഡി ഇനി സെക്രട്ടറിയേറ്റിലും കേറിയേക്കുമെന്നും വിശ്വസിക്കാന്‍ കൊള്ളാത്തവരാണ് ഇഡിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം കാണാതായ സംഭവത്തില്‍ അദ്ദേഹം പ്രതികരിച്ചു.
ക്ഷേത്രമുതലുകളില്‍ കയ്യിട്ടുവാരുന്നവരെല്ലാം കള്ളന്മാരാണ്. അത് ശബരിമലയില്‍ ആയാലും പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ആയാലും. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും ഇക്കാര്യം ആഭ്യന്തരമന്ത്രിയുമായി ചര്‍ച്ച ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രതിപക്ഷ നേതാവ് സഖാവ് പിണറായി വിജയന്റെ വസതിയില്‍ ഇഡിയെ ഉപയോഗിച്ച് നടത്തുന്ന റെയ്ഡ് ജനാധിപത്യത്തിന് നേരെയുള്ള കടന്നാക്രമണമാണെന്ന് എംവി ഗോവിന്ദന്.
പിണറായിയെയും ഈ പ്രസ്ഥാനത്തെയും കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കലാണിതെന്നും ഇതിനെതിരായി കേരളം പ്രതിഷേധിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പിണറായി വിജയനെയും സിപിഎമ്മിനെയും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് തകര്‍ക്കാമെന്നുള്ള മോഹം വിലപോവില്ലെന്നും എം വി ഗോവിന്ദന് പറഞ്ഞു.