1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. KM Shaji Supports PM Shri

'പിഎം ശ്രീ ചവറ്റുകൊട്ടയിൽ എറിയുമെന്ന് പറഞ്ഞ കെ.എം.ഷാജി എവിടെ'; ലീഗിന്റെ ബിജെപി വിധേയത്വത്തിൽ വിമർശനം

യുഡിഎഫ് അധികാരത്തിലെത്തിയാൽ പിഎം ശ്രീ ചവറ്റുകൊട്ടയിലേക്ക് എറിയുമെന്ന് പ്രതിപക്ഷത്തായിരുന്നപ്പോൾ കെ.എം.ഷാജി പറഞ്ഞിട്ടുണ്ട്

PK Kunhalikkutty, Malappuram, KM Shaji, Muslim league
മുസ്ലിം ലീഗ് പൂർണമായി ബിജെപിക്കു വിധേയപ്പെടുമ്പോൾ മന്ത്രി കെ.എം.ഷാജി അടക്കമുള്ള ലീഗ് നേതാക്കൾക്കു രൂക്ഷ വിമർശനം. സംസ്ഥാനത്ത് പിഎം ശ്രീ നടപ്പിലാക്കാൻ പോകുന്നതാണ് ന്യൂനപക്ഷങ്ങൾക്കിടയിൽ അസ്വസ്ഥത സൃഷ്ടിച്ചിരിക്കുന്നത്. 
 
യുഡിഎഫ് അധികാരത്തിലെത്തിയാൽ പിഎം ശ്രീ ചവറ്റുകൊട്ടയിലേക്ക് എറിയുമെന്ന് പ്രതിപക്ഷത്തായിരുന്നപ്പോൾ കെ.എം.ഷാജി പറഞ്ഞിട്ടുണ്ട്. ഇന്ന് വി.ഡി.സതീശൻ മന്ത്രിസഭയിൽ അംഗം കൂടിയാണ് ഷാജി. പിഎം ശ്രീ മന്ത്രിസഭായോഗത്തിൽ ചർച്ചയായപ്പോൾ ഷാജി അതിനെ പിന്തുണയ്ക്കുകയായിരുന്നു. വാക്കിനു വ്യവസ്ഥയില്ലാത്ത മന്ത്രിയാണ് ഷാജിയെന്ന് ഇതോടെ വിമർശനം ശക്തമായി. 
 
കെ.എം.ഷാജി പിഎം ശ്രീയ്ക്കെതിരെ അന്ന് നടത്തിയ പ്രസംഗം ഇങ്ങനെയാണ്:
 
' നിങ്ങൾ എനിക്ക് വോട്ട് തന്ന് വിജയിപ്പിച്ചാൽ, യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ ഗാന്ധിജിയെ തള്ളിപ്പറയുന്ന, നെഹ്റുവിനെ താഴെയിറക്കുന്ന പാഠപുസ്തകങ്ങളിലേക്ക് ഗാന്ധിയും നെഹ്റുവും കയറിവരും. പിഎം ശ്രീ എന്ന പദ്ധതി വലിച്ചു ചവറ്റുകൊട്ടയിലേക്ക് ഞങ്ങൾ എറിയും,'
 
നാല് വോട്ടിനു വേണ്ടി എന്തും വിളിച്ചുകൂവുകയും ജയിച്ചുകഴിഞ്ഞാൽ അതൊന്നും നടപ്പിലാക്കാതിരിക്കുകയും ചെയ്യുന്നയാളാണ് ഷാജിയെന്നാണ് പരിഹാസം. പിഎം ശ്രീ പദ്ധതി മന്ത്രിസഭയുടെ പരിഗണനയിൽ വന്നപ്പോൾ അഞ്ച് ലീഗ് മന്ത്രിമാരും അതിനെ അനുകൂലിച്ചെന്നാണ് നിലപാട്. 
അടുത്ത ലേഖനം
അമേരിക്ക -ഇറാന്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതായി ഔദ്യോഗികമായി സ്ഥിരീകരിച്ച് ട്രംപ്