അനുബന്ധ വാര്‍ത്തകള്‍
- 'ആശംസകള്‍, മുഖ്യമന്ത്രിയും സിപി ജോണും കെഎസ്ആര്‍ടിസിയില്‍ അഴിച്ചുപണി ചെയ്യും'; പ്രിയദര്‍ശിനി പദ്ധതിയില്‍ പ്രതികരിച്ച് സുരേഷ് ഗോപി
- സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി കെഎസ്ഇബി
- ഒന്നര വയസ്സുകാരന്റെ കൊലപാതകം: നിര്‍ണായക ഇടപെടല്‍ നടത്തി ഹൈക്കോടതി
- അപേക്ഷിച്ചിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിച്ച് പ്രൈവറ്റ് ബസുകള്‍; 'പ്രിയദര്‍ശിനി'ക്കെതിരെയുള്ള പ്രതിഷേധമെന്ന് സംശയം
- സംസ്ഥാനത്ത് ഇന്നുമുതൽ വൈദ്യുതി നിയന്ത്രണം
പ്രിയദര്‍ശിനി പദ്ധതി: വനിതാ യാത്രക്കാരി ടിക്കറ്റ് നിരക്ക് നല്കാന് തയ്യാറായാലും കണ്ടക്ടര്‍മാര്‍ക്ക് അത് സ്വീകരിക്കാന്‍ കഴിയില്ലെന്ന് മന്ത്രി
തിരുവനന്തപുരം: പ്രിയദര്‍ശിനി പദ്ധതി പ്രകാരം സര്‍വീസ് നടത്തുന്ന ഒരു ഓര്‍ഡിനറി ബസില്‍ ഒരു സ്ത്രീ യാത്രക്കാരി പണം നല്കാന് തയ്യാറായാലും കണ്ടക്ടര്‍മാര്‍ക്ക് അത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍. ഇങ്ങനെ പണം വാങ്ങുന്നത് പലവിധ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്ന് മന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഓര്‍ഡിനറി ബസുകള്‍ സിറ്റി ഫാസ്റ്റ് ബസുകളാക്കി മാറ്റുന്നില്ലെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാത്രമാണ് സിറ്റി ഫാസ്റ്റ് ബസുകള്‍ ഉള്ളത്. 384 സിറ്റി ഫാസ്റ്റ് ബസുകളുണ്ട്. ഒരു ഓര്‍ഡിനറി ബസും സിറ്റി ഫാസ്റ്റാക്കി മാറ്റിയിട്ടില്ല. തിരിച്ചറിയലിനായി സിറ്റി ഫാസ്റ്റിന്റെ സ്റ്റിക്കര്‍ പതിച്ചിട്ടുണ്ട്. രണ്ട് സിറ്റി ഫാസ്റ്റ് ബസുകള്‍ ഓര്‍ഡിനറി ബസുകളാക്കി മാറ്റി. പൊഴിയൂര്‍-അഞ്ചുതെങ്ങ്, പാപ്പനംകോട്-വികാസ് ഭവന് സര്‍വീസുകള്‍ ഓര്‍ഡിനറി ബസുകളാക്കി മാറ്റി. ജൂണ്‍ 16 ന് 18.56 ലക്ഷം പേര് ഓര്‍ഡിനറി ബസുകളില്‍ യാത്ര ചെയ്തു.
ആ ദിവസത്തേക്ക് സര്‍ക്കാര്‍ 2.46 കോടി രൂപ കെഎസ്ആര്‍ടിസിക്ക് നല്‍കണമെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം, മുന്‍ സര്‍ക്കാരിന്റെ കാലത്ത് ബസുകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മന്ത്രി മറുപടി നല്കി. ക്രമക്കേട് നടന്നിട്ടുണ്ടെന്ന ആരോപണത്തില്‍ ഗതാഗത വകുപ്പ് സെക്രട്ടറി അന്വേഷണം നടത്തുമെന്ന് മന്ത്രി പറഞ്ഞു.