1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Power Cut World Cup Matches

ലോകകപ്പ് മത്സരങ്ങളുടെ ആവേശം കെടുത്തി പവർകട്ട്; വിമർശനം

എൽ നിനോ പ്രതിഭാസത്തെ തുടർന്ന് മഴ കുറഞ്ഞതുകൊണ്ടാണ് വൈദ്യുതി നിയന്ത്രണമെന്നാണ് സർക്കാർ പറയുന്നത്

VD Satheesan and Sunny Joseph
ഫുട്‌ബോൾ ലോകകപ്പിന്റെ ആവേശത്തിൽ നിൽക്കുന്ന കേരളത്തിലെ കായികപ്രേമികൾക്കു നിരാശ. ജൂൺ 30 വരെയുള്ള വൈദ്യുതി നിയന്ത്രണം ലോകകപ്പ് ആവേശം കെടുത്തും. വൈകിട്ട് 6.30 മുതൽ രാത്രി 12 വരെയുള്ള സമയത്താണ് സർക്കാർ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. 
 
എൽ നിനോ പ്രതിഭാസത്തെ തുടർന്ന് മഴ കുറഞ്ഞതുകൊണ്ടാണ് വൈദ്യുതി നിയന്ത്രണമെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ ലോകകപ്പിലെ 9.30, 10.30 സമയങ്ങളിലെ മത്സരങ്ങൾ നടക്കുമ്പോൾ പവർകട്ട് ഉണ്ടാകുന്നത് ഫുട്‌ബോൾ പ്രേമികളെ നിരാശരാക്കുകയാണ്. ഇന്നലെ പോർച്ചുഗൽ - കോംഗോ മത്സരം നടക്കുന്നതിനിടെ സംസ്ഥാനത്ത് വ്യാപകമായി അരമണിക്കൂർ പവർകട്ട് ഉണ്ടായി. ഇതേ തുടർന്ന് ഫുട്‌ബോൾ പ്രേമികൾ കെ.എസ്.ഇ.ബി ഓഫീസിലേക്കു വിളിച്ചു പരാതിപ്പെടുകയായിരുന്നു. 
 
ജൂൺ 30 വരെയുള്ള ദിവസങ്ങളിൽ ബ്രസീൽ, അർജന്റീന, ജർമനി, ഫ്രാൻസ് അടക്കമുള്ള വമ്പൻ ടീമുകളുടെ മത്സരങ്ങൾ നടക്കാനിരിക്കുന്നു. വൈദ്യുതി നിയന്ത്രണം ഈ കളികളുടെ നിറംകെടുത്തുമോ എന്ന ആശങ്കയാണ് ഫുട്‌ബോൾ പ്രേമികൾക്കെല്ലാം. മാത്രമല്ല ജൂൺ 30 നു ശേഷവും പവർകട്ട് തുടർന്നാൽ അത് കൂടുതൽ ലോകകപ്പിലെ ഹൈ ക്ലാസ് മത്സരങ്ങളെയടക്കം ബാധിക്കും. 
About Writer
WEBDUNIA