അനുബന്ധ വാര്‍ത്തകള്‍
- തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പുതിയ ന്യൂറോസര്‍ജന്‍; വ്യാജ ലേഡി ഡോക്ടറെ സുരക്ഷാ ജീവനക്കാര്‍ പിടികൂടി
- തെറ്റ് സമ്മതിച്ചു: സന്നിധാനം ഷൂട്ടിംഗ് വിവാദത്തില്‍ അനുരാജ് മനോഹറിന്റെ മൊഴി രേഖപ്പെടുത്തി
- പാങ്ങോട് സൈനിക ക്യാമ്പില്‍ മോഷണം; രണ്ട് കോടി രൂപ വിലമതിക്കുന്ന ആനക്കൊമ്പുകള്‍ കാണാതായി
- ആഗോള അയ്യപ്പ സംഗമത്തില്‍ വന്‍ സാമ്പത്തിക ക്രമക്കേടുകള്‍, നടക്കാത്ത നന്ദഗോവിന്ദം ഭജന്‍സിന് 8 ലക്ഷത്തിന്റെ ബില്‍
- കുട്ടികള്‍ക്കുള്ള പാഠപുസ്തകം നേരത്തെ അച്ചടിച്ചതിനെതിരെ ചെന്നിത്തല
മട്ടന്നൂരില്‍ കെ.കെ.ശൈലജ, സ്വരാജും കണ്ണൂരിലേക്ക്; രണ്ടുംകല്‍പ്പിച്ച് ഇടതുമുന്നണി
നിയമസഭാ തിരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ എല്‍ഡിഎഫിനെ നയിക്കുമെങ്കിലും ഇത്തവണ മത്സരിക്കാന്‍ സാധ്യതയില്ല
രണ്ട് ടേം വ്യവസ്ഥയില്‍ കെ.കെ.ശൈലജയ്ക്കു ഇളവ് നല്‍കാന്‍ സിപിഎം തീരുമാനം. തുടര്‍ച്ചയായി രണ്ട് ടേം എംഎല്‍എമാരായവരില്‍ പകുതിയോളം പേര്‍ക്ക് ഇത്തവണ ഇളവുണ്ടാകാന്‍ സാധ്യത. ജനപ്രീതിയില്‍ മുന്നില്‍ നില്‍ക്കുന്നവര്‍ക്കാണ് ഇത്തവണ മത്സരിക്കാന്‍ സിപിഎം അവസരം നല്‍കുക.
നിയമസഭാ തിരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ എല്‍ഡിഎഫിനെ നയിക്കുമെങ്കിലും ഇത്തവണ മത്സരിക്കാന്‍ സാധ്യതയില്ല. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് പിണറായി മത്സരരംഗത്തുനിന്ന് വിട്ടുനില്‍ക്കുന്നത്. തുടര്‍ച്ചയായി രണ്ട് ടേം എംഎല്‍എയായതിനാലും തലമുറ മാറ്റത്തിലേക്കു കടക്കേണ്ടതിനാലും സ്വയം മാറിനില്‍ക്കാന്‍ പിണറായി തീരുമാനിക്കും.
ശൈലജ മട്ടന്നൂരില്‍ തന്നെ ജനവിധി തേടും. കഴിഞ്ഞ തവണ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് മട്ടന്നൂരില്‍ ശൈലജ ജയിച്ചത്. ഇത്തവണയും വമ്പന്‍ ജയം ആവര്‍ത്തിക്കുമെന്നാണ് സിപിഎം വിലയിരുത്തല്‍. എം.സ്വരാജിനെ കണ്ണൂരിലെ ഏതെങ്കിലും സുരക്ഷിത മണ്ഡലത്തില്‍ നിന്ന് മത്സരിപ്പിക്കാനും തീരുമാനമായി. തളിപ്പറമ്പിലോ തലശ്ശേരിയിലോ ആയിരിക്കും സ്വരാജ് മത്സരിക്കുക.