1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ramesh Chennithala against Education Department

കുട്ടികള്‍ക്കുള്ള പാഠപുസ്തകം നേരത്തെ അച്ചടിച്ചതിനെതിരെ ചെന്നിത്തല

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2016 മുതല്‍ എല്ലാ വര്‍ഷവും പാഠപുസ്തകങ്ങള്‍ അധ്യയന വര്‍ഷത്തിനു മുന്‍പ് തയ്യാറാക്കുന്ന പതിവുണ്ട്

Ramesh Chennithala
Ramesh Chennithala

അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ നേരത്തെ തയ്യാറാക്കിയ ഇടതുപക്ഷ സര്‍ക്കാരിനെതിരെ വിചിത്ര വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പാഠപുസ്തകം നേരത്തെ കൊടുക്കുന്നത് തുഗ്ലക്ക് പരിഷ്‌കാരമെന്നാണ് ചെന്നിത്തല പരിഹസിച്ചത്. 
 
' അടുത്ത ക്ലാസിലേക്കു ജയിച്ചോ എന്ന് അറിയാതെയാണ് പാഠപുസ്തകം കൊടുത്തുകൊണ്ടിരിക്കുന്നത്. എട്ടാം ക്ലാസിലെ വിദ്യാര്‍ഥി ഒന്‍പതാം ക്ലാസിലേക്കു ജയിച്ചോ എന്ന് തീരുമാനിച്ചിട്ടില്ലല്ലോ? ശിവന്‍കുട്ടിയാണോ തീരുമാനിക്കുന്നേ? പരീക്ഷ പേപ്പര്‍ നോക്കണ്ടേ? എന്തെല്ലാം തുഗ്ലക്ക് പരിഷ്‌കാരങ്ങളാണ്. പുസ്തകം നേരത്തെ അടിച്ചെന്ന് ആളുകളെ ബോധ്യപ്പെടുത്താനാണ്,' ചെന്നിത്തല പറഞ്ഞു. 
 
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2016 മുതല്‍ എല്ലാ വര്‍ഷവും പാഠപുസ്തകങ്ങള്‍ അധ്യയന വര്‍ഷത്തിനു മുന്‍പ് തയ്യാറാക്കുന്ന പതിവുണ്ട്. ക്ലാസുകള്‍ തുടങ്ങുമ്പോള്‍ തന്നെ പാഠപുസ്തകങ്ങള്‍ കുട്ടികള്‍ക്കു കിട്ടിയിരുന്നു. അതേസമയം യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഓണപരീക്ഷയായിട്ടും പാഠപുസ്തകങ്ങള്‍ കിട്ടാത്തത് വലിയ വിവാദമായിരുന്നു. പാഠപുസ്തകങ്ങള്‍ക്കു പകരം ഫോട്ടോസ്റ്റാറ്റാണ് കുട്ടികള്‍ക്കു കൊടുത്തിരുന്നത്. മാത്രമല്ല പാഠപുസ്തകം വൈകുന്നത് ഓണം നേരത്തെ വന്നതുകൊണ്ടാണെന്ന വിചിത്രവാദവും യുഡിഎഫ് മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായ അബ്ദുറബ്ബ് അക്കാലത്ത് നടത്തിയിരുന്നു. 
അടുത്ത ലേഖനം
ഈഷയിലെ ശിവരാത്രി ആഘോഷം: കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് മുഖ്യാതിഥിയാകും