തെറ്റ് സമ്മതിച്ചു: സന്നിധാനം ഷൂട്ടിംഗ് വിവാദത്തില്‍ അനുരാജ് മനോഹറിന്റെ മൊഴി രേഖപ്പെടുത്തി

Sabarimala Restrictions Kerala Police, Sabarimala News, Sabarimala Restrictions, Sabarimala Police, Sabarimala Updates, ശബരിമല, സന്നിധാനത്ത് കേന്ദ്രസേന
Sabarimala
സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 13 ഫെബ്രുവരി 2026 (18:23 IST)
പത്തനംതിട്ട: ദേവസ്വം ബോര്‍ഡിന്റെ അനുമതിയില്ലാതെ പമ്പയില്‍ സിനിമ ചിത്രീകരിച്ചുവെന്ന പരാതിയില്‍ സംവിധായകന്‍ അനുരാജ് മനോഹറിന്റെ മൊഴി രേഖപ്പെടുത്തി. പ്ലാപ്പള്ളി പോലീസ് സ്റ്റേഷനിലാണ് സംവിധായകന്‍ മൊഴി നല്‍കിയത്. വിശദമായ അന്വേഷണത്തിനായി ഷൂട്ടിംഗിന് ഉപയോഗിച്ച ക്യാമറയും മറ്റ് അനുബന്ധ ഉപകരണങ്ങളും ഹാജരാക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.

അനുമതിയില്ലാതെ സിനിമ ചിത്രീകരിച്ചത് തെറ്റാണെന്നും പിഴ അടയ്ക്കാന്‍ തയ്യാറാണെന്നും സംവിധായകന്‍ വനം വകുപ്പിനെ അറിയിച്ചു. സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകര്‍ ഒത്തുകൂടിയ സ്ഥലത്താണ് ഷൂട്ടിംഗ് നടത്തിയതെന്നും അനുരാജ് കൂട്ടിച്ചേര്‍ത്തു. സന്നിധാനത്ത് സിനിമയുടെ ചിത്രീകരണത്തിന് അനുരാജ് നേരത്തെ അനുമതി തേടിയിരുന്നു എന്നാല്‍ നിയന്ത്രണങ്ങളും തിരക്കും ചൂണ്ടിക്കാട്ടി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ അത് നിഷേധിച്ചിരുന്നു.

സന്നിധാനത്ത് അല്ല പമ്പ ഹില്‍ടോപ്പിലാണ് ഷൂട്ടിംഗ് നടത്തിയതെന്ന് അനുരാജ് നേരത്തെ പറഞ്ഞിരുന്നു. പെരിയാര്‍ ടൈഗര്‍ റിസര്‍വിനുള്ളില്‍ അനുമതിയില്ലാതെ പ്രവേശിച്ച് ഷൂട്ട് ചെയ്തതിന് അനുരാജിനെതിരെ വനം വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :