1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Theft at Pangod military camp

പാങ്ങോട് സൈനിക ക്യാമ്പില്‍ മോഷണം; രണ്ട് കോടി രൂപ വിലമതിക്കുന്ന ആനക്കൊമ്പുകള്‍ കാണാതായി

Theft at Pangod military camp
തിരുവനന്തപുരം: അതീവ സുരക്ഷയുള്ള പാങ്ങോട് സൈനിക ക്യാമ്പില്‍ നിന്ന് രണ്ട് കോടി രൂപയുടെ ആനക്കൊമ്പുകള്‍ കാണാതായി. ഓഫീസേഴ്സ് ക്ലബ്ബില്‍ സൂക്ഷിച്ചിരുന്ന രണ്ട് ആനക്കൊമ്പുകളാണ് നഷ്ടപ്പെട്ടത്. 1929- ലാണ് സംസ്ഥാന സര്‍ക്കാര്‍ ഇവ സൈന്യത്തിന് കൈമാറിയത്. മാന്‍കൊമ്പുകള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ക്യാമ്പിലെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരിക്കുന്നു.
 
ബുധനാഴ്ച രാത്രി ക്യാമ്പില്‍ ഒരു ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ക്യാമ്പിന് പുറത്തുനിന്നുള്ള 18 പേര്‍ ഭക്ഷണം വിതരണം ചെയ്യുന്നതിനും ലൈറ്റ് സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിനുമായി എത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിനു പിന്നാലെ ആനക്കൊമ്പുകള്‍ കാണാതായതായി പൂജപ്പുര പോലീസ് പറഞ്ഞു. കേസില്‍ ഇന്നലെ വൈകുന്നേരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
 
പുറത്തുനിന്നുള്ള ആളുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. മിലിട്ടറി ഇന്റലിജന്‍സും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ഡിജിപിക്ക് ലഭിച്ച പരാതിയിലാണ് കേസ്.
അടുത്ത ലേഖനം
ഒരു വർഷത്തിനകം വൈറ്റ് കോളർ ജോലികൾ ഇല്ലാതാകും? ലോകത്തെ ഞെട്ടിച്ച് മൈക്രോസോഫ്റ്റ് എഐ മേധാവിയുടെ മുന്നറിയിപ്പ്