1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Weather June 23

Kerala Weather: വീണ്ടും മഴ; വടക്കൻ ജില്ലകളിൽ മുന്നറിയിപ്പ്

കർണാടക തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത

Kerala Weather Red Alert May 6, Kerala, Weather, Heavy Rain, Kerala Rains, Kerala Weather Alerts in Malayalam, കാലവർഷം,  അതിതീവ്ര മഴ
Kerala Weather: ചെറിയൊരു ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് കാലവർഷം ശക്തിപ്പെടുന്നു. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. 
 
കേരളം - ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും, കർണാടക തീരത്ത് ഇന്ന് മുതൽ ജൂൺ 27 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
 
കേരളം - ലക്ഷദീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
 
കർണാടക തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
അടുത്ത ലേഖനം
സഭയില്‍ മദ്യത്തിന്റെ പേരില്‍ അടി, ബക്കാര്‍ഡിക്ക് വേണ്ടി സര്‍ക്കാര്‍ അഴിമതി നടത്തി, നിയമസഭ ബഹിഷ്‌കരിച്ച് എല്‍ഡിഎഫ്