അനുബന്ധ വാര്‍ത്തകള്‍
- കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രതിമാസം 1000 രൂപ ധനസഹായം ഈ അധ്യയന വര്‍ഷം നടപ്പിലാക്കുമെന്ന് മന്ത്രി റോജി എം. ജോണ്‍
- പാർട്ടിയെ ദുർബലപ്പെടുത്തിയവരെ സംരക്ഷിക്കുന്ന നിലപാട്, എപ്പോൾ തിരുത്തും?, സിപിഎം റിപ്പോർട്ടിൽ കീഴ്ഘടകങ്ങൾ അതൃപ്തിയെന്ന് റിപ്പോർട്ട്
- വീണയെ വിടാതെ ഇഡി, വീണ്ടും സമൻസ്: ബുധനാഴ്ച ഹാജരാകണം
- മൂന്ന് പേർക്കു ഷിഗെല്ലയെന്ന് മന്ത്രി, ആർക്കും ഇല്ലെന്ന് ജില്ലാ ആരോഗ്യവകുപ്പ്; കോഴിക്കോട് പ്രതിസന്ധി
- ഫ്രീയായി കളി കാണാൻ വേണ്ടാത്ത ലിങ്കുകളിൽ കേറല്ല, കീശ കീറും : വ്യാജ ആപ്പുകൾ വഴി തട്ടിപ്പ്, മുന്നറിയിപ്പുമായി കേരളാ പോലീസ്
കനത്ത മഴയില്‍ മരം റോഡിലേക്ക് വീണ് ഗതാഗതം സ്തംഭിച്ചു; ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗി മരിച്ചു
പാലക്കാട്: അട്ടപ്പാടി ചുരത്തില്‍ മരം കടപുഴകി ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗി മരിച്ചു. വെള്ളമാരി ഉന്നതിയില്‍ സജീവ് കുമാറാണ് ചികിത്സ വൈകിയതിനെ തുടര്‍ന്ന് മരിച്ചത്. കടുത്ത പനിയും ശ്വാസതടസ്സവും മൂലം ഗുരുതരാവസ്ഥയിലായിരുന്ന സജീവിനെ കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ നിന്ന് വെന്റിലേറ്റര്‍ ഘടിപ്പിച്ച ആംബുലന്‍സില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതിനിടെയാണ് സംഭവം.
ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെയാണ് ആംബുലന്‍സ് ചുരത്തില്‍ എത്തിയത്. വഴിയില്‍ ഒരു മരം വീണതിനെ തുടര്‍ന്ന് ഒരു മണിക്കൂറോളംആംബുലന്സിന് റോഡില്‍ കിടക്കേണ്ടി വന്നു. ആംബുലന്‍സ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോഴേക്കും സജീവിന് ജീവന് നഷ്ടപ്പെട്ടിരുന്നു. അട്ടപ്പാടിയില്‍ നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് പോകാനുള്ള ഏക മാര്‍ഗം അട്ടപ്പാടി ചുരം മാത്രമാണ്. മഴക്കാലത്ത് ചുരത്തില്‍ മരങ്ങള്‍ വീണു ഗതാഗതം തടസ്സപ്പെടാറുണ്ട്.
അടുത്ത ലേഖനം