അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് എന്നുമുതലാണ് സ്ത്രീകൾക്കു കെ.എസ്.ആർ.ടി.സി യാത്ര സൗജന്യം?
- ബിജെപിക്കെതിരായ 'ഇന്ത്യ' സഖ്യത്തിൽ വിള്ളലേൽപ്പിച്ച് കോൺഗ്രസ്; തമിഴ്നാട്ടിൽ ടിവികെയ്ക്കു പിന്തുണ
- പാചക വാചക വില വര്‍ധനവ്: സംസ്ഥാനത്തെ ഹോട്ടലുകളും ബേക്കറികളും ഇന്ന് പണിമുടക്കില്‍
- 50 എംഎൽഎമാർ കെസിയുടെ പേരുപറയും, സീനിയോറിറ്റി ഉയർത്തിക്കാട്ടി ചെന്നിത്തല, പദവിയില്ലെങ്കിൽ ഇടയാൻ സതീശനും!
- 'സെക്രട്ടറിയെ മാറ്റണം'; തോൽവിക്കു പിന്നാലെ ഗോവിന്ദനെതിരെ സൈബർ സഖാക്കൾ, വിഭാഗീയത പുറത്ത് !
Breaking News: കെ.സി.വേണുഗോപാൽ മുഖ്യമന്ത്രിയാകും; എംഎൽഎമാരുടെ പിന്തുണ ഉറപ്പിച്ചു
വേണുഗോപാൽ മുഖ്യമന്ത്രിയാകുകയാണെങ്കിൽ വി.ഡി.സതീശൻ മന്ത്രിസഭയിലേക്ക് വരില്ല
Breaking News: കെ.സി.വേണുഗോപാൽ മുഖ്യമന്ത്രിയാകും. നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംഎൽഎമാരിൽ കൂടുതൽ പേരുടെ പിന്തുണ വേണുഗോപാൽ ഉറപ്പിച്ചു. എംഎൽഎമാരുടെ പിന്തുണ നോക്കി മുഖ്യമന്ത്രിയെ തീരുമാനിക്കാമെന്ന നിലപാടിലേക്ക് എഐസിസിയും എത്തി.
വേണുഗോപാൽ മുഖ്യമന്ത്രിയാകുകയാണെങ്കിൽ വി.ഡി.സതീശൻ മന്ത്രിസഭയിലേക്ക് വരില്ല. മുഖ്യമന്ത്രി സ്ഥാനം ഇല്ലെങ്കിൽ മന്ത്രിയാകാനില്ലെന്നാണ് സതീശന്റെ നിലപാട്. എംഎൽഎമാരുടെ പിന്തുണയിൽ രമേശ് ചെന്നിത്തലയ്ക്കും താഴെയാണ് സതീശന്റെ സ്ഥാനം. അതേസമയം മുസ്ലിം ലീഗ് പിന്തുണയ്ക്കുന്നത് സതീശനെയാണ്.
രമേശ് ചെന്നിത്തലയ്ക്കും മുഖ്യമന്ത്രി സ്ഥാനം ആഗ്രഹമുണ്ട്. 2021 ൽ എംഎൽഎമാരുടെ പിന്തുണ കൂടുതൽ തനിക്കായിരുന്നെന്നും എന്നിട്ടും പ്രതിപക്ഷ നേതാവ് ആക്കിയില്ലെന്നും ചെന്നിത്തല പറഞ്ഞത് മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് കൂടിയാണ്.
അതേസമയം കെ.സി.വേണുഗോപാൽ മുഖ്യമന്ത്രിയായാൽ ഉപതിരഞ്ഞെടുപ്പിനെ നേരിടേണ്ടിവരും. ഇരിക്കൂറിൽ സജി ജോസഫിനെ രാജിവെപ്പിച്ച് അവിടെ നിന്ന് മത്സരിക്കാനാണ് വേണുഗോപാലിന്റെ തീരുമാനം.