1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Voluntary sex work not illegal police cant harass consenting adults, Supreme court

സ്വമേധയാ ഉള്ള ലൈംഗികത്തൊഴിൽ നിയമവിരുദ്ധമല്ല, റെയ്ഡിൽ പിടിക്കുന്നവരെ കസ്റ്റഡിയിലെടുക്കരുത് : സുപ്രീം കോടതി

supreme court
സ്വമേധയാ ഉള്ള ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുന്ന മുതിര്‍ന്ന വ്യക്തികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസിന് അധികാരമില്ലെന്ന് സുപ്രീം കോടതി. സ്വന്തം താല്പര്യത്തില്‍ തൊഴില്‍ ചെയ്യുന്നത് നിയമവിരുദ്ധമല്ല. വേശ്യാലയം നടത്തുന്നത് നിയമവിരുദ്ധമാണെങ്കിലും റെയ്ഡുകളില്‍ ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുന്ന മുതിര്‍ന്ന വ്യക്തികള്‍ക്കെതിരെ നടപടി എടുക്കാന്‍ പോലീസിന് അധികാരമില്ല. റെയ്ഡില്‍ പിടിക്കുന്ന ലൈംഗികത്തൊഴിലാളികളെ ഇരകളാക്കാനോ കസ്റ്റഡിയിലെടുക്കാനോ പാടില്ലെന്നും കോടതി വ്യക്തമാക്കി.
 
സ്ത്രീകള്‍ സ്വമേധയാ ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുമ്പോള്‍ അവരെ രക്ഷപ്പെടുത്തുക എന്ന പ്രശ്‌നം ഉദിക്കുന്നില്ല. വാണിജ്യപരമായ ലൈംഗിക ചൂഷണത്തിനിരയായി മനുഷ്യക്കടത്തിന് ഇരയായവരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പരിഗണിക്കവെയാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിധി. മുതിര്‍ന്ന ലൈംഗികത്തോഴിലാളുകളുടെ പുനരധിവാസം, സമൂഹത്തിലേക്കുള്ള തിരിച്ചുവരവ്, സംരക്ഷണ കേന്ദ്രങ്ങളിലെ താമസം എന്നിവയുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ അവരുടെ സമ്മതത്തിനാകണം പ്രഥമ പരിഗണനയെന്നും കോടതി വിധിച്ചു.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
പുതിയ സര്‍ക്കാര്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ സോളാര്‍ ഇന്‍സ്റ്റാളേഷനുകള്‍ ചെലവേറിയതാകും