അനുബന്ധ വാര്‍ത്തകള്‍
- Bineesh Kodiyeri : പിണറായി ഇടപെട്ടു, ബിനീഷ് കൊടിയേരിയുടെ അംഗത്വം 3 വർഷങ്ങൾക്ക് ശേഷം പുതുക്കി സിപിഎം
- ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായുള്ള ചക്രവാതച്ചുഴി; ജൂണ്‍ ഒന്ന് വരെ മഴ കനക്കും
- വീണാ വിജയന്റെ ഫോണ്‍ പിടിച്ചെടുത്ത് ഇഡി, ചോദ്യം ചെയ്യാന്‍ സമന്‍സ് അയക്കും
- ഇതൊരു തുടക്കമായെ കാണുന്നുള്ളു, തളർത്താമെന്ന് ആരും വ്യാമോഹിക്കണ്ട: പ്രവർത്തകരെ അഭിവാദ്യം ചെയ്ത് പിണറായി വിജയൻ. ഇഡി പരിശോധന പൂർത്തിയായി
- അച്ഛനായി പോയെന്ന ഒറ്റക്കാരണം കൊണ്ടാണ് കേസ്, പ്രതിയല്ലാഞ്ഞിട്ടും പിണറായി വിജയനെ തടഞ്ഞുവെച്ചിരിക്കുന്നു : എം വി ഗോവിന്ദൻ
2.78 കോടി എന്തിന് നൽകി?, എന്ത് സേവനമാണ് നൽകിയത്, തെളിവെവിടെ: വീണയെ ചോദ്യം ചെയ്യും
കൊച്ചിന് മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ്(സിഎംആര്‍എല്‍) ടി വീണയ്ക്കും എക്സാലോജിക്കിനും എന്ത് സേവനത്തിനാണ് 2.78 നല്‍കിയതെന്ന ചോദ്യത്തിന് ഉത്തരം വേണമെന്ന് ഇഡി. മറ്റ് ഏജന്‍സികളില്‍ നിന്നുള്‍പ്പടെ ഇതുവരെ ലഭിച്ച രേഖകളും തിരുവനന്തപുരത്ത് ചോദ്യം ചെയ്തതില്‍ നിന്നുള്ള വിവരങ്ങളും വിശകലനം ചെയ്ത ശേഷം വിശദമായ ചോദ്യം ചെയ്യലിന് വീണയെ വിളിപ്പിക്കുമെന്നാണ് ഇഡി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
സിഎംആര്‍എല്ലില്‍ നിന്നും വീണയ്ക്കും എക്സാലോജിക്കിനുമായി 1.72 കോടി രൂപ ലഭിച്ചെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. എസ്എഫ്ഐഒ നടത്തിയ പരിശോധനയില്‍ ഇത് 2.78 കോടിയുടെ ഇടപാടുകള്‍ ഉണ്ടെന്നാണ് കണക്ക്. എന്നാല്‍ എന്തെല്ലാം സേവനങ്ങളാണ് എക്സാലോജിക് സിഎംആര്‍എല്ലിന് നല്‍കിയിരുന്നതെന്ന ചോദ്യത്തിന് തെളിവടക്കമുള്ള വിശദീകരണം നല്കാന് വീണയ്ക്ക് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ബാങ്ക് ലോക്കര്‍ മരവിപ്പിക്കുന്നതുള്‍പ്പടെയുള്ള നടപടികളിലേക്ക് കടന്നതെന്ന് ഇഡി പറയുന്നു.