50 എംഎൽഎമാർ കെസിയുടെ പേരുപറയും, സീനിയോറിറ്റി ഉയർത്തിക്കാട്ടി ചെന്നിത്തല, പദവിയില്ലെങ്കിൽ ഇടയാൻ സതീശനും!
തിരെഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയത്തിന്റെ അണിയറയില്‍ സജീവ ഇടപെടല്‍ നടത്തിയ വി ഡി സതീശന്‍ പദവി ലഭിച്ചില്ലെങ്കില്‍ കനത്ത നിലപാടെടുത്തേക്കും.
യുഡിഎഫ് തരംഗം ആഞ്ഞടിച്ച കേരള നിയമസഭ തിരെഞ്ഞെടുപ്പില്‍ വമ്പന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചതിന് പിന്നാലെ മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തില്‍ യുഡിഎഫില്‍ തര്‍ക്കങ്ങള്‍ തുടരുന്നു. 50 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന അവകാശവാദവുമായി കെ സി വേണുഗോപാല്‍ പക്ഷം സജീവമാണ്. അതേസമയം സീനിയോറിറ്റിയുണ്ടായിട്ടും തന്നെ പ്രതിപക്ഷ നേതാവാകാന്‍ അനുവദിച്ചില്ലെന്നും പാര്‍ട്ടിയിലെ സീനിയര്‍ താനാണെന്നും രമേശ് ചെന്നിത്തലയും വെടിപൊട്ടിച്ചിട്ടുണ്ട്. അതേസമയം തിരെഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയത്തിന്റെ അണിയറയില്‍ സജീവ ഇടപെടല്‍ നടത്തിയ വി ഡി സതീശന്‍ പദവി ലഭിച്ചില്ലെങ്കില്‍ കനത്ത നിലപാടെടുത്തേക്കും.
ഉമ്മന്‍ചാണ്ടിക്ക് ശേഷം കെ സി എന്ന രീതിയില്‍ തലസ്ഥാനത്തിലടക്കം പലയിടങ്ങളിലും ഫ്‌ലക്‌സുകള്‍ ഇറങ്ങിയിട്ടുണ്ട്. എം പിമാരും സീനിയര്‍ നേതാക്കളും അടക്കം കെ സിയെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെന്നിത്തലയും സമാനമായ അവകാശവാദമാണ് ഉന്നയിക്കുന്നതെങ്കിലും സീനിയോറിറ്റിയാണ് ചെന്നിത്തല ഉയര്‍ത്തിപിടിക്കുന്നത്. അതേസമയം തിരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ നായകനെ എങ്ങനെ സാങ്കേതിക ന്യായം പറഞ്ഞ് മാറ്റിനിര്‍ത്തുമെന്നാണ് വി ഡി സതീശന്‍ പക്ഷം ചോദിക്കുന്നത്.