കടകംപള്ളിയുടെ വാദം പൊളിയുന്നു; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കുടുംബവുമൊത്തുള്ള കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 9 ഫെബ്രുവരി 2026 (07:34 IST)
കടകംപള്ളിയുടെ വാദം പൊളിയുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കുടുംബവുമൊത്തുള്ള കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള കടകംപള്ളി സുരേന്ദ്രന്റെ ബന്ധത്തെക്കുറിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഒരു തവണ മാത്രം ഉണ്ണികൃഷ്ണന്‍ പേറ്റിയുടെ വീട്ടില്‍ പോയിട്ടുണ്ടെന്നും പിതാവിന്റെ ചടങ്ങിനാണെന്നുമാണ് കടകംപള്ളി ആദ്യം പറഞ്ഞിരുന്നത്.

അവിടെ ഉണ്ടായിരുന്ന ഒരു സമ്മാനപ്പൊതി എടുത്തുകൊടുത്തു എന്നായിരുന്നു കടകംപള്ളിയുടെ വാദം. എന്നാല്‍ പോറ്റിയുമായി കടകംപള്ളിക്ക് അടുത്ത ബന്ധമുണ്ടെന്ന് കാട്ടുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. അതേസമയം ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ അനുവദിച്ചത് 2004ല്‍ കോണ്‍ഗ്രസ് ദേവസ്വം ബോര്‍ഡാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അന്നത്തെ ദേവസ്വം മന്ത്രി ഇന്നത്തെ കോണ്‍ഗ്രസിന്റെ ഉന്നത പദവിയിലുള്ള അഖിലേന്ത്യാ നേതാവായിരുന്നു. അന്നുമുതല്‍ പോറ്റിക്ക് എല്ലാത്തരം കളികളും കളിക്കാന്‍ അവസരം ലഭിച്ചുവരികയാണ്. ഇതെല്ലാം ചര്‍ച്ച ചെയ്യുന്നത് ഒഴിവാക്കാന്‍ പ്രതിപക്ഷം നിയമസഭയിലെ ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.


'പോറ്റി എങ്ങനെയാണ് സോണിയ ഗാന്ധിയുടെ വീട്ടിലെത്തിയത്? അത് വളരെ സുരക്ഷിതമായ സ്ഥലത്താണ്. പല നേതാക്കള്‍ക്കും പ്രവേശിക്കാന്‍ പോലും കഴിയില്ല. പോറ്റി അവിടെയാണ് പ്രവേശിച്ചത്. സ്വര്‍ണ്ണം മോഷ്ടിച്ച് സ്വര്‍ണ്ണം വാങ്ങിയവര്‍ സോണിയയുടെ അടുത്തെത്തി. പോറ്റിക്ക് കോണ്‍ഗ്രസുമായുള്ള ബന്ധം എന്താണ്? ആ ബന്ധം എന്താണെന്ന് ആര്‍ക്കറിയാം?' മുഖ്യമന്ത്രി ചോദിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :