90 ദിവസത്തെ റിമാന്‍ഡ് കാലാവധി കഴിഞ്ഞു; കട്ടിള പാളി കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യ അപേക്ഷയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 4 ഫെബ്രുവരി 2026 (10:37 IST)
90 ദിവസത്തെ റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനാല്‍ കട്ടിള പാളി കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യ അപേക്ഷയില്‍ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് വാദം കേള്‍ക്കും. 90 ദിവസത്തെ കാലാവധി കഴിഞ്ഞതോടെ റിമാന്‍ഡ് കാലാവധി കഴിഞ്ഞതോടെയാണ് പോറ്റി സ്വാഭാവിക ജാമ്യം തേടുന്നത്. ആദ്യം അറസ്റ്റിലായ ദ്വാരപാലക കേസില്‍ നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു.

രണ്ടാമത്തെ കേസില്‍ അനുകൂല വിധി ഉണ്ടായാല്‍ പോറ്റി പുറത്തിറങ്ങും. കേസില്‍ ഇതുവരെ മൂന്നു പ്രതികളാണ് ജാമ്യത്തില്‍ ഇറങ്ങിയത്. അതേസമയം സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇഡിക്ക് മുന്നില്‍ ഹാജരായ ദേവസ്വം മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബുവിന്റെ മൊഴി പുറത്ത്. ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ നിന്ന് തനിക്ക് യാതൊരുവിധ സാമ്പത്തിക നേട്ടവും ഉണ്ടായിട്ടില്ല എന്നും അനധികൃതമായി ഒരു രൂപ പോലും സമ്പാദിച്ചിട്ടില്ലെന്നുമാണ് മുരാരി ബാബുവിന്റെ മൊഴി.

സ്വത്തുക്കളുമായി ബന്ധപ്പെട്ട് എന്ത് രേഖകളും ഹാജരാക്കാന്‍ തയ്യാറാണെന്നും അദ്ദേഹം ഉദ്യോഗസ്ഥരെ അറിയിച്ചു. കഴിഞ്ഞദിവസം 9മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം ആണ് മുരാരി ബാബുവിനെ ഇഡി വിട്ടയച്ചത്. ശബരിമല സ്വര്‍ണ്ണക്കൊള്ളകേസില്‍ നടന്‍ ജയറാമിനെ എസ് ഐ ടി ചോദ്യം ചെയ്തിരുന്നു. ചെന്നൈയിലെ വീട്ടില്‍ വച്ചായിരുന്നു നടനെ എസ് ഐ ടി ചോദ്യം ചെയ്തത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :