1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Russia close to Pakistan

പാക്കിസ്ഥാനോട് അടുത്ത് റഷ്യ; ഭീകരവിരുദ്ധ പോരാട്ടത്തിന് പിന്തുണ

USA,Ukraine-russia war, US weapons, Donald trump, Putin- Trump,അമേരിക്ക, ഉക്രെയ്ൻ- റഷ്യ, ഡൊണാൾഡ് ട്രംപ്, ട്രംപ്- പുടിൻ
പാക്കിസ്ഥാനോട് അടുത്ത് റഷ്യ. ഭീകരവിരുദ്ധ പോരാട്ടത്തിന് പിന്തുണ അറിയിച്ചു. ഇസ്ലാമാബാദില്‍ പള്ളിയിലുണ്ടായ ബോംബ് ആക്രമണത്തെ റഷ്യന്‍ പ്രസിഡണ്ട് പുടിന്‍ ശക്തമായി അപലപിച്ചു. ഭീകരവാദത്തിനെതിരെ പോരാടുന്നതിന് പാകിസ്ഥാന് പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. പാകിസ്ഥാന്‍ പ്രസിഡന്റിനും പ്രധാനമന്ത്രിക്കും അയച്ച സന്ദേശങ്ങളില്‍ അനുശോചനം പങ്കുവയ്ക്കുകയും ചെയ്തു.
 
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും തന്റെ ആത്മാര്‍ത്ഥമായ സഹതാപവും പിന്തുണയും അറിയിക്കുന്നുവെന്നും പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. ഭീകരവിരുദ്ധ പോരാട്ടത്തിലും സുരക്ഷയിലും പാകിസ്ഥാനുമായുള്ള സഹകരണം ശക്തിപ്പെടുത്താനുള്ള സന്നദ്ധതയും റഷ്യ അറിയിച്ചു.
 
അതേസമയം റഷ്യന്‍ എണ്ണ വാങ്ങുന്നതിനെതിരായ അമേരിക്കന്‍ വിലക്കില്‍ നിലപാട് വ്യക്തമാക്കാതെ ഇന്ത്യ. ഇന്ത്യയുടെ ദീര്‍ഘകാല ഊര്‍ജ്ജ ആവശ്യങ്ങളും വാണിജ്യപരമായ പരിഗണനകളും കണക്കിലെടുത്തായിരിക്കും തീരുമാനം എന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞു. റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് ഏര്‍പ്പെടുത്തിയ 25% പിഴ തീരുവ ഒഴിവാക്കുന്ന ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചിരുന്നു.
അടുത്ത ലേഖനം
കടകംപള്ളിയുടെ വാദം പൊളിയുന്നു; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കുടുംബവുമൊത്തുള്ള കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്