അനുബന്ധ വാര്‍ത്തകള്‍
- രമേശ് പിഷാരടി ഇനി ഫുള്‍ടൈം രാഷ്ട്രീയക്കാരന്‍, സ്റ്റേജ് ഷോകളില്‍ നിന്നും വിട പറയുന്നു
- തോറ്റതിനു ന്യായീകരണങ്ങളില്ല, തോറ്റതെങ്ങനെയെന്നു വോട്ടര്‍മാര്‍ക്കു അവരുടെ ഇഷ്ടാനുസരണം വിലയിരുത്താം: കെ സുരേന്ദ്രന്
- വിദ്യാഭ്യാസ വകുപ്പ് മുസ്ലിം ലീഗിന്; കെ.എം.ഷാജി മന്ത്രിയായേക്കും
- 2021 ൽ അവഗണന നേരിട്ടു; മുഖ്യമന്ത്രി കസേരയ്ക്കു പരോക്ഷ അവകാശവാദവുമായി ചെന്നിത്തല
- വോട്ട് ശതമാനത്തിൽ കോൺഗ്രസ് ഒന്നാമത്, രണ്ടാം സ്ഥാനത്ത് സിപിഎം; നിലതെറ്റി സിപിഐയും കേരള കോൺഗ്രസും
സതീശനെ മുഖ്യമന്ത്രിയാക്കരുത്; വേണുഗോപാലിനായി മുതിർന്ന നേതാക്കൾ രംഗത്ത്, പ്രതിസന്ധി
എംഎൽഎമാരുടെ പിന്തുണ നോക്കിയാണ് ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ തീരുമാനിക്കുക
വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കരുതെന്ന ആവശ്യവുമായി മുതിർന്ന നേതാക്കൾ. കെ.മുരളീധരനും കെ.സുധാകരനും കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി.വേണുഗോപാലിനെ പിന്തുണയ്ക്കാനാണ് ഇവരുടെ തീരുമാനം.
എംഎൽഎമാരുടെ പിന്തുണ നോക്കിയാണ് ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ തീരുമാനിക്കുക. കെ.സി.വേണുഗോപാലിനായി പരമാവധി എംഎൽഎമാരുടെ പിന്തുണ ഉറപ്പിക്കാൻ കെ.സുധാകരൻ മുരളീധരനു നിർദേശം നൽകിയിട്ടുണ്ട്. സതീശൻ മുഖ്യമന്ത്രിയാകുന്നതിനെ തുടക്കം മുതൽ എതിർക്കുന്ന നേതാവാണ് സുധാകരൻ.
എംഎൽഎമാരിൽ കൂടുതൽ പേരുടെ പിന്തുണ ഉറപ്പിക്കാൻ വേണുഗോപാൽ നീക്കങ്ങൾ നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് മുരളീധരൻ സുധാകരനുമായി കൂടിക്കാഴ്ച നടത്തിയത്. വേണുഗോപാൽ ഗ്രൂപ്പുകാരാണ് മത്സരിച്ചു ജയിച്ചവരിൽ 60 ശതമാനം കോൺഗ്രസ് എംഎൽഎമാരും. രമേശ് ചെന്നിത്തല, വി.ഡി.സതീശൻ ഗ്രൂപ്പുകൾക്കു പ്രാതിനിധ്യം വളരെ കുറവാണ്.