1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ramesh Chennithala demands for CM Post

2021 ൽ അവഗണന നേരിട്ടു; മുഖ്യമന്ത്രി കസേരയ്ക്കു പരോക്ഷ അവകാശവാദവുമായി ചെന്നിത്തല

പാർട്ടിയിലും സഭയിലും താൻ സീനിയറാണ്

Ramesh Chennithala
മുഖ്യമന്ത്രി സ്ഥാനത്തേക്ക് താൽപര്യമുണ്ടെന്ന് പരോക്ഷമായി പറഞ്ഞുവെച്ച് രമേശ് ചെന്നിത്തല. 2021 ൽ എംഎൽഎമാരുടെ ഭൂരിപക്ഷ പിന്തുണ തനിക്കുണ്ടായിട്ടും പ്രതിപക്ഷ നേതാവ് ആക്കാത്തത് ചൂണ്ടിക്കാട്ടിയാണ് ചെന്നിത്തലയുടെ മുഖ്യമന്ത്രി കസേരയ്ക്കു വേണ്ടിയുള്ള 'ക്ലെയിം'. 
 
പാർട്ടിയിലും സഭയിലും താൻ സീനിയറാണ്. എംഎൽഎമാരുടെ ഭൂരിപക്ഷം 2021ൽ ഘടകം ആയിരുന്നില്ല. ഭൂരിപക്ഷം ഉണ്ടായിട്ടും പ്രതിപക്ഷ നേതാവ് ആക്കിയില്ല. എന്നിട്ടും ഒരു എതിർപ്പും അറിയിച്ചില്ല. കരിയില അനങ്ങുന്ന ശബ്ദം പോലും ഉണ്ടാക്കിയില്ലെന്നും രമേശ് ചെന്നിത്തല തുറന്നു പറഞ്ഞു. അന്ന് പാർട്ടിയിൽ നിന്ന് തനിക്ക് കിട്ടാത്ത പരിഗണനയ്ക്കു ഇപ്പോൾ അർഹനാണെന്നാണ് ചെന്നിത്തലയുടെ പരോക്ഷ പരാമർശം. 
 
2021 ൽ രമേശ് ചെന്നിത്തല തന്നെ പ്രതിപക്ഷ നേതാവ് ആകണമെന്നായിരുന്നു ഭൂരിഭാഗം എംഎൽഎമാരുടെയും അഭിപ്രായം. എന്നാൽ ഹൈക്കമാൻഡിലേക്കു എത്തിയപ്പോൾ വി.ഡി.സതീശനു നറുക്ക് വീഴുകയായിരുന്നു. ഇതിൽ ചെന്നിത്തലയ്ക്കു അതൃപ്തിയുണ്ട്. 
About Writer
WEBDUNIA
അടുത്ത ലേഖനം
വിദ്യാഭ്യാസ വകുപ്പ് മുസ്ലിം ലീഗിന്; കെ.എം.ഷാജി മന്ത്രിയായേക്കും