അനുബന്ധ വാര്‍ത്തകള്‍
- യുഎഇയിലെ എണ്ണ പ്ലാന്റ് ടെഹ്റാന് ആക്രമിച്ചതോടെ ഇറാനിയന്‍ ഫാസ്റ്റ് ബോട്ടുകള്‍ക്ക് നേരെ യുഎസ് ആക്രമണം നടത്തി
- പ്രോജക്ട് ഫ്രീഡം ദൗത്യത്തിന് നേരെ ഇറാന് ആക്രമണം നടത്തിയാല്‍ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കും: ട്രംപ്
- ഇറാനെ തകർക്കാനോ?, ഇസ്രായേലിന് 72,000 കോടിയുടെ ആയുധങ്ങൾ നൽകാൻ അമേരിക്ക, നൽകുന്നത് ലേസർ ആയുധങ്ങളും മിസൈൽ പ്രതിരോധ സംവിധാനങ്ങളും
- ഇറാനെ ആക്രമിച്ചത് തെറ്റെന്ന് 61 ശതമാനം അമേരിക്കക്കാര്‍; ട്രംപിന് തിരിച്ചടി
- ആണവ വിഷയത്തില്‍ ഭേദഗതി നിര്‍ദ്ദേശവുമായി അമേരിക്ക; ഉപാധികള്‍ പാക്കിസ്ഥാന് വഴി നല്കി ഇറാന്
ഹോര്‍മോസ് കടക്കാന്‍ എല്ലാ കപ്പലുകള്‍ക്കും അനുമതി നിര്‍ബന്ധമെന്ന് ഇറാന്
ഹോര്‍മോസ് കടക്കാന്‍ എല്ലാ കപ്പലുകള്‍ക്കും അനുമതി നിര്‍ബന്ധമെന്ന് ഇറാന്. ചരക്ക് കപ്പലുകള്‍ ഇറാനിയന്‍ നാവികസേനയുമായി മുന്‍കൂട്ടി ഏകോപനം നടത്തണമെന്നും അല്ലാത്തപക്ഷം നടപടി ഉണ്ടാകുമെന്നും ഇറാന് മുന്നറിയിപ്പ് നല്കി. ഹോര്‍മോസ് കടലിടുക്കില്‍ തങ്ങളുടെ നാവികസേന ആറ് ഇറാനിയന്‍ സൈനിക ബോട്ടുകള്‍ തകര്‍ത്തതായി നേരത്തെ അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് അവകാശപ്പെട്ടിരുന്നു.
എന്നാല്‍ ഇത് ഇറാന് തള്ളി. ചരക്ക് ബോട്ടുകളെയാണ് അമേരിക്ക ആക്രമിച്ചതെന്ന് ഇറാന് ആരോപിച്ചു. ബിബിസിയുടെ റിപ്പോര്‍ട്ട് പ്രകാരം ഹോര്‍മുസ് കടലിടുക്കില്‍ ഏഴ് ഇറാനിയന്‍ 'ഫാസ്റ്റ് ബോട്ടുകള്‍' അമേരിക്ക ആക്രമിച്ചു. അതേസമയം യുഎഇയിലെ ഒരു എണ്ണ കേന്ദ്രം ഇറാന് ആക്രമിച്ചതായും ആരോപിക്കപ്പെടുന്നു. ആക്രമണങ്ങളില്‍ ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചതായും യുഎസ് സൈന്യം പറഞ്ഞു. എന്നാല്‍ അത്തരമൊരു ആക്രമണം നടന്നിട്ടില്ലെന്ന് ഇറാന് അറിയിച്ചു.
അതേസമയം തങ്ങളുടെ പ്രധാന എണ്ണ തുറമുഖമായ ഫുജൈറയില്‍ തീപിടുത്തമുണ്ടായതായും മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും യുഎഇ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിനിടെ വ്യോമ പ്രതിരോധം മിസൈലുകളും ഡ്രോണുകളും തടഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം പ്രോജക്ട് ഫ്രീഡം ദൗത്യത്തിന് നേരെ ഇറാന് ആക്രമണം നടത്തിയാല്‍ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കുമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്.