അനുബന്ധ വാര്‍ത്തകള്‍
- തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീപിടുത്തം: രോഗികള്‍ മരിച്ചെന്ന ആരോപണവുമായി ബന്ധുക്കള്‍
- തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ടിനെതിരെ ബലാത്സംഗ കേസ്; പരാതി നല്‍കിയത് ചികിത്സയ്ക്കെത്തിയ സ്ത്രീ
- രോഗികള്‍ ദുരിതത്തില്‍, മെഡിക്കല്‍ കോളേജുകളിലെ ചികിത്സ പ്രതിസന്ധിയില്‍; ഇന്നു മുതല്‍ അടിയന്തര ശസ്ത്രക്രിയകള്‍ മാത്രം
- മെഡിക്കല്‍ കോളേജില്‍ ഇന്നു മുതല്‍ അനിശ്ചിതകാല ഒപി ബഹിഷ്കരണം; ഈ സേവനങ്ങളെ ബാധിക്കില്ല
- തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പുതിയ ന്യൂറോസര്ജന്; വ്യാജ ലേഡി ഡോക്ടറെ സുരക്ഷാ ജീവനക്കാര്‍ പിടികൂടി
മെഡിക്കല്‍ കോളേജിലെ തീപിടുത്തം: ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍
തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ മള്‍ട്ടി-സ്‌പെഷ്യാലിറ്റി ബ്ലോക്കിലുണ്ടായ തീപിടുത്തത്തെത്തുടര്‍ന്ന് സര്‍ജിക്കല്‍ ഐസിയുവില്‍ നിന്ന് മാറ്റിയ അഞ്ച് രോഗികളുടെ മരണവുമായി ബന്ധപ്പെട്ട സംശയാസ്പദമായ ആരോപണങ്ങളില്‍ ഉന്നതതല അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ഉത്തരവിട്ടു. മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് കമ്മിഷന്‍ നിര്‍ദ്ദേശിച്ചു.
രോഗികളെ ഐസിയുവില്‍ നിന്ന് സമയബന്ധിതമായി മാറ്റാന്‍ സ്വീകരിച്ച നടപടികള്‍, അഞ്ച് രോഗികളുടെ മരണകാരണം, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകളിലെ കണ്ടെത്തലുകള്‍, ഫോറന്‍സിക് വിദഗ്ധരുടെ അഭിപ്രായം എന്നിവ ഉള്‍പ്പെടെയുള്ള വിശദാംശങ്ങളടക്കം അഞ്ച് ആഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു. ഡോക്ടര്‍മാര്‍, മറ്റ് ജീവനക്കാര്‍, സമീപത്തുള്ളവര്‍, മരിച്ചയാളുടെ ബന്ധുക്കള്‍ എന്നിവരില്‍ നിന്ന് മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബന്ധപ്പെട്ട ആശുപത്രി രേഖകള്‍, പോസ്റ്റ്മോര്‍ട്ടം സര്‍ട്ടിഫിക്കറ്റുകള്‍, ഫോറന്‍സിക് നിഗമനങ്ങള്‍ എന്നിവയും റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിക്കണം.
മരിച്ചവരുടെ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ടോ എന്നും ഉണ്ടെങ്കില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നും അന്വേഷണം സംഘം പരിശോധിക്കണം. സംഭവത്തെക്കുറിച്ച് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോട് പ്രത്യേക റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് നിര്‍ദ്ദേശിച്ചു. മെയ് 8 ന് നടക്കാനിരിക്കുന്ന കമ്മീഷന്‍ സിറ്റിംഗില്‍ സര്‍ക്കാര്‍ പ്രതിനിധികളും ഡിഎംഇയും നേരിട്ട് ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.