1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Hartal Will Not Effect Thrissur

ഹർത്താൽ: തൃശൂർ ജില്ലയെ ബാധിക്കില്ല, ബസുകൾ ഓടും, കടകൾ തുറക്കും

ജില്ലയിൽ സ്വകാര്യബസുകൾ പതിവുപോലെ സർവ്വീസ് നടത്തുമെന്ന് ജില്ലാ പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസ്സോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്

Strike, Holiday, Kerala Strike, Strike in Kerala, All India Strike, Bus Strike, സമരം, ബസ് സമരം, പണിമുടക്ക്, കേരളത്തില്‍ പണിമുടക്ക്‌
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദളിത് സംഘടനകൾ നാളെ ഹർത്താൽ ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും തൃശൂർ ജില്ലയിൽ ജനജീവിതം സാധാരണ നിലയിലായിരിക്കും. 
 
ജില്ലയിൽ സ്വകാര്യബസുകൾ പതിവുപോലെ സർവ്വീസ് നടത്തുമെന്ന് ജില്ലാ പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസ്സോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്. അതോടൊപ്പം തന്നെ വ്യാപാരസ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയും അറിയിച്ചു.
അടുത്ത ലേഖനം
ബംഗാളിലെ ജാദവ്പുർ സർവകലാശാലയിൽ എസ്.എഫ്.ഐയ്ക്കു വൻ വിജയം; തൃണമൂൽ, ബിജെപി വിദ്യാർഥി യൂണിയനുകൾ അപ്രസക്തം