1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Those with PNG connections must surrender LPG

പിഎന്‍ജി കണക്ഷനുള്ളവര്‍ എല്‍പിജി സറണ്ടര്‍ ചെയ്യണം: സിവില്‍ സപ്ലൈസ് കമ്മീഷണര്‍

Gas cylinder shortage, Kerala Government, Kerala News, LPG shortage
പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ് (PNG) കണക്ഷന്‍ ലഭിച്ച ഉപഭോക്താക്കള്‍ തങ്ങളുടെ കൈവശമുള്ള എല്‍പിജി കണക്ഷനുകള്‍ അടിയന്തരമായി സറണ്ടര്‍ ചെയ്യണമെന്ന് സിവില്‍ സപ്ലൈസ് കമ്മീഷണര്‍ അറിയിച്ചു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തില്‍ രാജ്യവ്യാപകമായി എല്‍പിജി വിതരണത്തിന് ചില നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന്റെ മാര്‍ച്ച് 14ലെ ഗസറ്റ് വിജ്ഞാപന പ്രകാരമാണ് (S.O. 1333(E)) പുതിയ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
 
പൈപ്പ് ലൈന്‍ വഴി പ്രകൃതി വാതകം ലഭ്യമായിട്ടുള്ളവര്‍ പുതിയ എല്‍പിജി കണക്ഷന്‍ എടുക്കാനോ, നിലവിലുള്ള സിലിണ്ടറുകള്‍ റീഫില്‍ ചെയ്യാനോ പാടില്ല. ഇത്തരത്തില്‍ പിഎന്‍ജി കണക്ഷന്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ 15 ദിവസത്തിനകം തങ്ങളുടെ എല്‍പിജി കണക്ഷന്‍ സറണ്ടര്‍ ചെയ്യേണ്ടതാണ്. കണക്ഷന്‍ സറണ്ടര്‍ ചെയ്യുന്നതിനായി https://mypngd.in എന്ന വെബ് പോര്‍ട്ടല്‍ ഉപയോഗിക്കുകയോ അല്ലെങ്കില്‍ ബന്ധപ്പെട്ട എല്‍പിജി ഡിസ്ട്രിബ്യൂട്ടറെ നേരിട്ട് അറിയിക്കുകയോ ചെയ്യാമെന്ന് സിവില്‍ സപ്ലൈസ് കമ്മീഷണര്‍ അറിയിച്ചു.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
പീക്ക് ലോഡ് മാനേജ്‌മെന്റ്: ഇത് പതിവ് പവര്‍ക്കട്ടല്ല, സിസ്റ്റം പരാജയങ്ങള്‍ തടയുന്നതിനാണ് നിയന്ത്രണമെന്ന് കെഎസ്ഇബി