1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Guruvayur Udayasthamayapooja Melpathoor

ഗുരുവായൂരിൽ ഉദയാസ്തമയ പൂജ നവമ്പർ ഒന്ന് മുതൽ

Guruvayur
ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉദയാസ്തമയ പൂജ നവംബർ ഒന്നുമുതൽ പുനരാരംഭിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. ഇതിനൊപ്പം ക്ഷേത്രത്തിലെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലെ നവംബർ ഒന്നുമുതൽ കലാപരിപാടികൾ അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്.

കോവിഡ് സാഹചര്യത്താൽ കഴിഞ്ഞ ഒന്നരക്കൊല്ലമായി ഓഡിറ്റോറിയം അടഞ്ഞു കിടക്കുകയായിരുന്നു. കഴിഞ്ഞ അഷ്ടമിരോഹിണിക്ക് പൊതു സമ്മേളനം, ഓട്ടൻ തുള്ളൽ, കഥകളി എന്നിവ നടന്നെങ്കിലും വീണ്ടും ഓഡിറ്റോറിയം അടച്ചിടുക ആയിരുന്നു.  
അടുത്ത ലേഖനം
ഫോബ്‌സ് ഇന്ത്യയുടെ ഏറ്റവും സ്വാധീനമുള്ള അഭിനേതാക്കള്‍: സാമന്തയേയും വിജയ് ദേവരകൊണ്ടയേയും കടത്തിവെട്ടി രശ്മിക മന്ദാന